എളുപ്പത്തിലൊരു ബ്രഡ് പുഡ്ഡിംഗ്

റ്റോഷ്മ ബിജു വർഗീസ്
ബ്രഡ് കഷണങ്ങൾ ഇല്ലാത്ത വീടുണ്ടോ? പാലും പഞ്ചസാരയും മുട്ടയും ചേർത്തൊരും രസികൻ ബ്രഡ് പുഡ്ഡിങ് തയാറാക്കിയാലോ?
ആവശ്യമുള്ള സാധനങ്ങൾ
ബട്ടർ – ഒരു ടേബിൾ സ്പൂൺ
ഉണക്കമുന്തിരി – അര കപ്പ്
വാൽനട്ട് അരിഞ്ഞത് – അരകപ്പ്
ഓറഞ്ച് തൊലി ചുരണ്ടിയത് – അര ടീസ്പൂൺ
പഞ്ചസാര – അര കപ്പ്
ഉപ്പ് – കാൽ ടീസ്പൂൺ
ഏലയ്ക്കാപ്പൊടി – അര ടീസ്പൂൺ
പാൽ – രണ്ട് കപ്പ്
മുട്ട – രണ്ടെണ്ണം
ബ്രഡ് കഷണങ്ങൾ – അഞ്ചെണ്ണം (പൊടിച്ചത്)
തയ്യാറാക്കുന്ന വിധം
ബ്രഡ് ഒഴികെയുള്ള എല്ലാ ചേരുവകളും ഒരുമിച്ച് ഇളക്കി യോജിപ്പിക്കുക. ഒരു ലിറ്റർ പാത്രത്തിൽ ബ്രഡ് പൊടിച്ചത് ഇട്ട് അതിനു മുകളിൽ തയ്യാറാക്കിയ ചേരുവ ഒഴിക്കുക. പാത്രം അലുമിനിയം ഫോയിൽ കൊണ്ട് പൊതിയുക. കുക്കറിൽ വെള്ളമൊഴിച്ച് തട്ട് വച്ച് പാത്രം അതിന് മുകളിൽ വെയ്ക്കുക. കുക്കർ അടച്ച് 20 മിനിറ്റ് പാകം ചെയ്യുക. ശേഷം കുക്കർ അടുപ്പിൽ നിന്ന് ഇറക്കി തണുത്തശേഷം ഫോയിൽ പേപ്പർ മാറ്റി ഉപയോഗിക്കാം.