KERALANEWS

മുഖ്യമന്ത്രിക്കെതിരെ സ്വപ്നയുടെ കയ്യില്‍ തെളിവില്ല; ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാർട്ടിയെന്ന് സരിത

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് സരിത എസ് നായരുടെ പ്രതികരണം. സ്വപ്നയുടെ കയ്യിൽ തെളിവില്ലെന്നും മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്ന് ജയില്‍ വച്ച് സ്വപ്ന പറഞ്ഞുവെന്നും സരിത പറഞ്ഞു.

അതിനിടെ, സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ്.നായർ നൽകിയ ഹർജി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. അന്വേഷണ ഏജൻസിയ്ക്ക് മാത്രമേ രഹസ്യമൊഴി നൽകാൻ കഴിയൂവെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. അന്വേഷണം പൂർത്തിയാകുന്നത് വരെ രഹസ്യമൊഴി നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിതയുടെ അഭിഭാഷകൻ അറിയിച്ചു. സ്വപ്നയുടെ കൈയില്‍ തെളിവുകളില്ലെന്നും വിവാദങ്ങള്‍ക്ക് പിന്നില്‍ പി.സി.ജോര്‍ജും ക്രൈം നന്ദകുമാറും എച്ച്.ആര്‍.ഡി.എസിലെ അജികൃഷ്ണനുമാണെന്നും സരിത ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close