Breaking NewsKERALANEWSTop News
അഭയ കേസ് പ്രതികൾക്ക് ജാമ്യം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ

കൊച്ചി: അഭയ കേസ് പ്രതികൾക്ക് ജാമ്യം. തോമസ് കോട്ടൂർ , സെഫി എന്നിവ്വർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിടരുതെന്നും അഞ്ച് ലക്ഷം രൂപം കെട്ടി വെക്കണമെന്നും നിർദ്ദേശമുണ്ട്.
28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്.
എന്നാൽ, കേസിന്റെ വിചാരണയടക്കമുള്ള നടപടികൾ നീതിപൂർവ്വമായിരുന്നില്ലെന്നാണ് ഹർജിയിൽ പ്രതികൾ ആരോപിക്കുന്നത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദർ തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.