KERALANEWS

‘ബസിന്റെ നിറം കാണുമ്പോ യാത്രക്കാര്‍ക്ക് കണ്‍ഫ്യൂഷനാ, കയറാന്‍ മടിക്കും; ഞങ്ങള്‍ ആളുകളെ വിളിച്ചു കയറ്റുകയാ…’; കെഎസ്ആർടിസിയിലെ ‘അനാക്കൊണ്ട ‘ ഡ്രൈവർ പറയുന്നു…

അനാക്കൊണ്ട എന്ന പേരില്‍ പ്രസിദ്ധമായ കെ.എസ്.ആര്‍.ടി.സി.യുടെ ‘നെടുനീളന്‍ നീല ബസ്’ ഇപ്പോഴിതാ കൊച്ചിയിലും. തോപ്പുംപടി – കരുനാഗപ്പള്ളി റൂട്ടില്‍ ഇനി മുതൽ സേവനം ലഭ്യമാകും. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ നിന്ന് തോപ്പുംപടിയിലേക്കായിരുന്നു ആദ്യത്തെ ട്രിപ്പ്. രണ്ട് ബസുകള്‍ ചേര്‍ത്ത് വച്ചതു പോലെയാണ് ബസ് കാഴ്ചയിൽ. 17 മീറ്ററാണ് നീളം. സാധാരണ ബസുകള്‍ക്ക് 12 മീറ്ററാണ് പരമാവധി നീളം.

ഒരു ലിറ്റര്‍ ഡീസലില്‍ മൂന്ന് കിലോമീറ്റര്‍ മാത്രമാണ് മൈലേജ്. അതുകൊണ്ട് സര്‍വീസ് ലാഭത്തില്‍ നടത്തുക വലിയ ബുദ്ധിമുട്ടാണ്. 10 വര്‍ഷം മുമ്പ് കെ.എസ്.ആര്‍.ടി.സി. പുറത്തിറക്കിയ ബസാണിത്. ‘വെസ്റ്റിബ്യുള്‍ ബസ്’ എന്നാണ് പേര്. ഈ ഇനത്തിലുള്ള സംസ്ഥാനത്തെ ഏക ബസും ഇതാണ്. തിരുവനന്തപുരത്തും ആറ്റിങ്ങലും കൊല്ലത്തുമൊക്കെ ഓടി പേരെടുത്ത ബസ്, ഒടുവില്‍ അവസാന കാലമായപ്പോള്‍ കൊച്ചിയിലെത്തിയതാണ്.

തീവണ്ടിയിലെ ബോഗികള്‍ ചേര്‍ത്തുെവക്കുന്നതുപോലെ രണ്ട് ബസുകളുടെ ഭാഗങ്ങള്‍ ചേര്‍ത്തുെവച്ചിരിക്കുകയാണ്. 60 സീറ്റകളുണ്ട്. തോപ്പുംപടി-കരുനാഗപ്പള്ളി റൂട്ടില്‍ പരീക്ഷണ ഓട്ടമാണിപ്പോള്‍ നടക്കുന്നത്. വലിയ വളവുകളൊന്നുമില്ലാത്ത റൂട്ടാണിത്. അതുകൊണ്ടാണ് നെടുനീളന്‍ ബസിന് ഈ റൂട്ട് തിരഞ്ഞെടുത്തതത്രെ. ഓര്‍ഡിനറി സര്‍വീസാണിത്. രാവിലെ 8.30-ന് കരുനാഗപ്പള്ളിയില്‍നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.20-ന് തോപ്പുംപടിയിലെത്തും. ഉച്ചയ്ക്ക് രണ്ടിന് തോപ്പുംപടിയില്‍നിന്ന് പുറപ്പെടുന്ന ബസ് രാത്രി ഏഴിന് കരുനാഗപ്പള്ളിയിലെത്തും.

വലിപ്പം കണ്ടാണ് ബസിന് തിരുവനന്തപുരത്തുകാര്‍ ‘അനാക്കൊണ്ട ‘ എന്ന് പേരിട്ടത്. തിരുവനന്തപുരത്ത് ‘പാമ്പ് ‘ എന്നും ഇതിന് വിളിപ്പേരുണ്ടത്രെ. ‘ബസിന്റെ നിറം കാണുമ്പോ യാത്രക്കാര്‍ക്ക് കണ്‍ഫ്യൂഷനാ. അതുകൊണ്ട് അവര്‍ കയറാന്‍ മടിക്കും. ഞങ്ങള്‍ ആളുകളെ വിളിച്ചു കയറ്റുകയാ…’ ബസിലെ കണ്ടക്ടര്‍ ജോണ്‍സണ്‍ തോമസ് പറയുന്നു. എല്ലാ സ്റ്റോപ്പിലും നിര്‍ത്തി പോകുന്നതിനാല്‍ അഞ്ച് മണിക്കൂര്‍ കൊണ്ടാണ് സര്‍വീസ് പൂര്‍ത്തിയാക്കുന്നത്.

‘ഓടിക്കാന്‍ വലിയ പ്രശ്നമൊന്നുമില്ല. വളരെ ശ്രദ്ധയോടെയാണ് ഓടിക്കുന്നത്. സൈഡ് നോക്കാന്‍ ബുദ്ധിമുട്ടാണ്. റോഡിന്റെ വളവിലും ശ്രദ്ധയോടെ ഓടിക്കണം’ – ഡ്രൈവര്‍ ലിയാഖത്ത് അലിഖാന്‍ പറയുന്നു. നിലവില്‍ തോപ്പുംപടിയില്‍നിന്ന് തെക്കന്‍ മേഖലയിലേക്ക് ദീര്‍ഘദൂര ബസുകള്‍ ഒരെണ്ണം പോലുമില്ല. തോപ്പുംപടി-ചേര്‍ത്തല റൂട്ടില്‍ ഏതാനും ബസുകള്‍ മാത്രമാണുള്ളത്. അതുകൊണ്ട് പുതിയ സര്‍വീസ് നാട്ടുകാര്‍ക്ക് പ്രയോജനപ്പെടും.

ബിജെപി നേതാവ് ശങ്കു ടി ദാസിന് നേരേ നടന്നത് കരുതിക്കൂട്ടിയുള്ള വധശ്രമമോ?

മലപ്പുറം: ബിജെപി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടമുണ്ടായ സംഭവത്തിൽ ദുരൂഹത. രാഷ്ട്രീയ നിലപാടുകൾ കാരണം ധാരാളം ശത്രുക്കൾ ശങ്കു ടി ദാസിനുണ്ടെന്നാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും ബിജെപി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നത്. വ്യാഴാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് ശങ്കു ടി ദാസിന് വാഹനാപകടം ഉണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു. ശങ്കു ടി ദാസ് മതമൗലിക വാദികളുടേയും കണ്ണിലെ കരടായിരുന്നു.

മലപ്പുറത്തെ തന്റെ അഭിഭാഷക ഓഫിസിൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ശങ്കുവിന് അപകടം ഉണ്ടായത്. ഓഫിസിൽ നിന്നും ശങ്കു ഇറങ്ങുന്നത് കാത്തു നിന്ന ഏതോ അജ്ഞാത സംഘം അമിത വേഗതയിൽ എത്തി ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. ഷാജ് കിരണുമായി ബന്ധപ്പെട്ട സന്ദീപ് വാര്യരുടെ മാതൃഭുമി വാർത്ത വൻ ചർച്ചയായിരുന്നു. ഇതിൽ സന്ദീപിന്റെ കേസ് നോക്കിയത് ശങ്കുവായിരുന്നു. കേസുമായി ബന്ധപ്പെട്ട വക്കീൽ നോട്ടീസ് തയ്യാറാക്കാനുള്ളതിനാൽ രാത്രി വൈകിയാണ് തന്റെ വക്കീൽ ഓഫിസിൽ നിന്നും ഇറങ്ങിയത്.

ഏറെ ശത്രുക്കളുള്ള പൊതുപ്രവർത്തകനായിട്ടും ബൈക്കിലാണ് ശങ്കുവിന്റെ സഞ്ചാരം. ഇത് ശത്രുക്കൾക്കും അറിയാം. അതുകൊണ്ട് തന്നെ ഇന്നലെ രാത്രി വൈകിയാണ് ശങ്കു ഇറങ്ങുയതെന്ന് അപകടം പ്ലാൻ ചെയ്തവർ നേരത്തെ തന്നെ മനസ്സിലാക്കി വെച്ചിരുന്നു. ഈ അജ്ഞാത സംഘം ശങ്കു ഓഫിസിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ ശങ്കുവിനെ പിന്തുടരുകയും അപകടം ഉണ്ടാക്കുകയും ആയിരുന്നു. ബൈക്ക് ഇടിച്ചു തെറിപ്പിച്ചിട്ടും നിർത്താതെ പോയത് തന്നെ ഇത് കരുതിക്കൂട്ടിയുള്ള ആക്രമണത്തിന്റെ തെളിവാണ്. അപകടം ഉണ്ടായി ഒരുപാട് സമയം അദ്ദേഹം റോഡരികിൽ ബോധരഹിതനായി കിടന്നു. ഒരുപാട് രക്തം വാർന്ന് പോകുകയും ചെയ്തു.

അനന്തപുരി ഹിന്ദു സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്ന ശങ്കു ചാനൽ ചർച്ചകളിലും മറ്റും ഹിന്ദുത്വവിമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾക്ക് പ്രതിരോധം തീർത്ത് എപ്പോഴും രംഗത്തുണ്ടായിരുന്നു. ശങ്കു ടി ദാസിനെതിരെ നിരവധി ഭീഷണികൾ ഉണ്ടായിട്ടും പ്രത്യേക സുരക്ഷയൊന്നും പൊലീസും ഏർപ്പെടുത്തിയിരുന്നില്ല. മലപ്പുറത്ത് സാധാരണക്കാരനെ പോലെ ബൈക്കിൽ സഞ്ചരിച്ച് പൊതുപ്രവർത്തനം നടത്തിയ പരിവാർ നേതവാന്റെ യാത്രാ വഴികളും യാത്രാ രീതകികളുമെല്ലാം രാഷ്ട്രീയ ശത്രുക്കൾക്ക് സുപരിചിതമായിരുന്നു.

അപകടം ഉണ്ടായി റോഡരികിൽ ഏറെ നേരം കിടന്ന ശങ്കുവിനെ വഴിയാത്രക്കാരനാണ് ആശുപത്രിയിലെത്തിച്ചത്. കോഴിക്കോട്് മിംസ് ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സയിലുള്ളത്. വിവരം അറിഞ്ഞെത്തിയ സന്ദീപ് വാര്യരാണ് അദ്ദേഹത്തെ മലപ്പുറത്തെ ആശുപത്രിയിൽ നിന്നും വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത്. വെന്റിലേറ്ററിൽ കഴിയുന്ന ശങ്കുവിന് ഇനിയും ബോധം വീണിട്ടില്ല. അപകടത്തിൽ ശരീരത്തിൽ നിന്നും അതിമായി രക്തം വാർന്നു പോയതായാണ് റിപ്പോർട്ട്. ആർഎസ്എസിന്റെ നിർദേശ പ്രകാരം ആണ് ശങ്കു ടി ദാസിനെ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close