celebrity

ആത്മാർത്ഥ സുഹൃത്ത് എന്നതിൽ വിശ്വസിച്ച് തുടങ്ങിയത് നിന്നെ കണ്ടത് മുതലെന്ന് മീനാക്ഷി; എന്റെ മുത്തുമണിയാണ് നീയെന്ന് നമിത പ്രമോദും; ആ സൗഹൃദ കഥ ഇങ്ങനെ…

മലയാളികൾക്ക് ഏറെ സുപരിവിഹിതയാണ് മീനാക്ഷി ദിലീപ്. ഒരുപാട് ആരാധകരാണ് ഈ താരപുത്രിക്കും. ദിലീപിന്റെയും മഞ്ജു വാര്യരുടെയും എന്നത് പോലെ മീനാക്ഷിയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

അഭിനയമല്ല പഠനത്തിലാണ് താൽപര്യമെന്ന് വ്യക്തമാക്കിയ മീനാക്ഷി ചെന്നൈയിൽ എംബിബിഎസിന് ചേരുകയായിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ മീനാക്ഷി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. വളരെ വിരളമായി മാത്രമെ മീനാക്ഷി സോഷ്യൽമീഡിഡയയിൽ പോസ്റ്റുകൾ പങ്കുവെക്കാറുള്ളൂ.

വളരെ കുറച്ച് നാളുകളെയായുള്ളു മീനാക്ഷി ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയിട്ട്. മീനാക്ഷിയും കൂട്ടുകാരികളുമാണ് മീനാക്ഷിയുടെ പേജിലെ പോസ്റ്റുകളിൽ സ്ഥിരം പ്രത്യക്ഷപ്പെടുക. നടി നമിത പ്രമോദ് അക്കൂട്ടരിൽ ഒരാളാണ്.

അതുപോലെ തന്നെയാണ് നാദിർഷായുടെ മക്കളായ ആയിഷയും ഖദീജയും. വളരെ നാളുകൾക്ക് ശേഷം വീണ്ടും ഏറ്റവും അടുത്ത കൂട്ടുകാരി നമിതയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി. ഇരുവരും ചേർന്ന് നിൽക്കുന്ന മനോഹരമായ ചിത്രം വളരെ വേ​ഗത്തിൽ വൈറലായി.

‘ആത്മമിത്രം എന്നൊക്കെ പറയുന്നതിലൊന്നും നേരത്തെ വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ നിന്നെ കണ്ടതോടെയാണ് അതിലൊക്കെ വിശ്വസിച്ച് തുടങ്ങിയതെന്ന്’ ഒരിക്കൽ മീനാക്ഷി നമിതയോട് പറഞ്ഞിരുന്നു. ജീവിതത്തിലെ മുത്തുമണിയായാണ് മീനൂട്ടിയെ കാണുന്നതെന്ന് നമിതയും പറഞ്ഞിരുന്നു.

മീനാക്ഷി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയപ്പോൾ നമിതയും സ്വാഗതം ചെയ്തിരുന്നു. പോസ്റ്റുകൾക്കെല്ലാം കമന്റുമായി നമിതയും എത്താറുണ്ട്.

സിനിമയിൽ വന്നില്ലെങ്കിലും താരപ്രഭയുള്ള താരപുത്രിയാണ് മീനാക്ഷി. മൂന്ന് ലക്ഷത്തിലധികം പേർ മീനാക്ഷിയെ സോഷ്യൽമീഡിയയിൽ ഫോളോ ചെയ്യുന്നുണ്ട്.

എന്നാൽ മീനാക്ഷി വളരെ കുറച്ചുപേരെ മാത്രമെ തിരികെ ഫോളോ ചെയ്യുന്നുള്ളൂ. ഇതിൽ ഇളയച്ഛനായ അനൂപ് പത്മനാഭൻ ഉൾപ്പെടെ ചില സുഹൃത്തുക്കളും താരങ്ങളും മാത്രമാണുള്ളത്. അങ്ങനെ ആകെ 47 പേർ. ഇടവേളകളിൽ സോഷ്യൽ മീഡിയയിൽ ഡാൻസും മറ്റുമായി മീനാക്ഷി പ്രത്യക്ഷപ്പെടാറുണ്ട്.

നാദിർഷായുടെ മകളുടെ വിവാഹ വേദിയിൽ നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. അമ്മ മഞ്ജുവിനെപ്പോലെ ചെറുപ്പത്തിൽ മീനാക്ഷിയും നൃത്തം അഭ്യസിച്ചിരുന്നു.

ഇടയ്ക്ക് നമിത പ്രമോദിനും മീനാക്ഷി ഡാൻസ് കൊറിയോ​ഗ്രാഫ് ചെയ്ത് കൊടുക്കാറുണ്ട്. അനിയത്തി മഹാലക്ഷ്മിക്കൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങളും വൈറലായിരുന്നു. ടിക്ക് ടോക്ക് നിരോധിക്കുന്നതിന് മുമ്പ് മീനാക്ഷിയും വീഡിയോകൾ പങ്കുവെക്കാറുണ്ടായിരുന്നു.

മീനാക്ഷി സിനിമയിലേക്ക് വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ മകൾ പഠിക്കുകയാണെന്നും അഭിനയിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങളെല്ലാം അവളുടേത് മാത്രമാണെന്നുമാണ് ദിലീപ് മുമ്പൊരിക്കൽ പറഞ്ഞത്. സൗന്ദര്യത്തിന്റെ കാര്യത്തിൽ അമ്മ മഞ്ജുവിനെപ്പോലെ തന്നെയാണ് മീനാക്ഷിയെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

സാരിയണിഞ്ഞുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ കണ്ടപ്പോഴും മഞ്ജു വാര്യരുടെ ലുക്കാണ് മനസിലേക്ക് ആദ്യം വന്നതെന്നും ആരാധകർ മുമ്പ് കമന്റായി കുറിച്ചിരുന്നു.

മീനാക്ഷിയും മഹാലക്ഷ്മിയും ഒരേപോലെ തന്നെയാണെന്നാണ് ചിലരുടെ കമന്റുകൾ. അനിയത്തിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചും മീനാക്ഷി എത്താറുണ്ട്.

മാതാപിതാക്കൾ വഴിപിരിഞ്ഞപ്പോൾ അച്ഛനൊപ്പം പോവുകയാണെന്ന് വ്യക്തമാക്കിയ മീനാക്ഷി പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അച്ഛന് താങ്ങായി കൂടെയുണ്ടായിരുന്നു. സിനിമാരംഗങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള കാര്യങ്ങൾ അരങ്ങേറിയപ്പോഴും മീനാക്ഷി ശക്തയായി നിൽക്കുകയായിരുന്നു.

യാതൊരുവിധ ഭാവ വ്യത്യാസവുമില്ലാതെയുള്ള മീനാക്ഷിയുടെ വരവിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് വൈറലായി മാറിയിരുന്നു. ദിലീപിന്റെ പിറന്നാൾ ദിനത്തിൽ ‘ഹാപ്പി ബർത്ത് ഡെ അച്ഛാ, ഐ ലവ് യൂ..’ എന്ന് എഴുതി ഇരുവരുടേയും പഴയൊരു ചിത്രവും മീനാക്ഷി പങ്കുവെച്ചത് വൈറലായിരുന്നു.

മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷം കാവ്യയെ വിവാഹം ചെയ്യാമെന്ന് തീരുമാനിച്ചപ്പോൾ മകളായിരുന്നു പിന്തുണയെന്ന് ദിലീപ് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close