
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. റ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് മുതൽ ജൂലൈ ഒന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
റോണ്‍സനെ കണ്ട സന്തോഷം പങ്കിട്ട് നിമിഷ
ബിഗ് ബോസ് മലയാളം സീസണ് 4-ന്റെ ഗ്രാന്റ് ഫിനാലെ അടുത്തെത്തി. അതിനായുള്ള തയ്യാറെടുപ്പിലാണ് എല്ലാ മത്സരാർത്ഥികളും. കഴിഞ്ഞ എവിക്ഷനില്‍ റോണ്സണ് കൂടി പുറത്തായതോടെ വീട്ടിലെ മത്സരാര്‍ത്ഥികളുടെ എണ്ണം ആറായി കുറഞ്ഞിരിക്കുകയാണ്. ഇനിയുള്ള ഒരു എലിമിനേഷന് കൂടി കഴിഞ്ഞാല്‍ ഗ്രാന്‍ഡ് ഫിനാലെയ്ക്കുള്ള ഫൈനല്‍ ഫൈവിനെ കണ്ടെത്താനാകും. അതിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ബിഗ് ബോസ് ആരാധകര്‍. മൂന്നാം തീയതിയാണ് ഫൈനല്‍.
പതിനേഴ് മത്സരാര്‍ത്ഥികളുമായാണ് ബിഗ് ബോസ് ആരംഭിച്ചത്. അവരെക്കൂടാതെ വൈല്‍ഡ് കാര്‍ഡായി മൂന്നു പേര് കൂടി വരികയും ചെയ്തിരുന്നു. അതില്‍ ആറ് പേര് മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.
ഗ്രാന്റ് ഫിനാലെ എന്ന സ്വപ്നവേദിയില്‍ പങ്കെടുക്കാന്‍ ബിഗ് ബോസിലെ മുന്‍ മത്സരാര്‍ത്ഥികളെല്ലാം ഒരിക്കല്‍ കൂടി മുംബൈയില്‍ എത്തിച്ചേര്ന്നിരിയ്ക്കുകയാണ്. ബിഗ് ബോസില്‍ നിന്നും ഇതുവരെ എലിമിനേറ്റ് ആയ മത്സരാര്‍ത്ഥികള്‍ക്കൊപ്പം റോണ്‍സണും ഇപ്പോള്‍ ചേര്‍ന്നു. വരും ദിവസങ്ങളില്‍ നടക്കുന്ന ഗ്രാന്റ് ഫിനാലെ ഗ്രാന്റായി തന്നെ ആഘോഷിക്കാനാണ് ഏവരുടെയും തീരുമാനം.
അതേസമയം മത്സരത്തില്‍ നിന്നും മുന്‍പ് എവിക്ട് ആയ നിമിഷ തനിക്കേറ്റവും പ്രിയപ്പെട്ട റോണ്‍സണെ ഒരിക്കല്‍ കൂടി കണ്ട സന്തോഷം പങ്കിടുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ റോണ്സണൊപ്പമുള്ള ചിത്രം പങ്കിട്ടാണ് തന്റെ സന്തോഷം നിമിഷ ആരാധകരുമായി പങ്കുവെച്ചത്. എന്റെ ഹൃദയം നിറഞ്ഞു എന്ന കുറിപ്പും ഒപ്പം ചേര്‍ത്തിട്ടുണ്ട്.
ബിഗ് ബോസില്‍ നിമിഷ, ജാസ്മിന്, റോണ്സണ്, റിയാസ് എന്നിവരായിരുന്നു അടുപ്പക്കാര്‍. നിമിഷയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ത്ഥികളിലൊരാളായിരുന്നു റോണ്സണ്. പുറത്തിറങ്ങിയാല്‍ ഉറപ്പായും വീണ്ടും കാണുമെന്ന് നിമിഷ വാക്കു കൊടുത്തിരുന്നു. നിമിഷ എവിക്ടായി പുറത്തുവന്ന ശേഷം പലപ്പോഴും റോണ്‍സണെ പിന്തുണച്ച് സംസാരിക്കാറുണ്ടായിരുന്നു. അവരുടെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുകയാണ് പുതിയ പോസ്റ്റ്.
അതേസമയം മത്സരാര്‍ത്ഥികളെല്ലാം ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാന്‍ തയ്യാറായി തന്നെയാണ് ഇരിക്കുന്നത്. പലരും മുംബൈയിലെത്തിയ ശേഷമുള്ള ചിത്രങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. വരും ദിവസങ്ങളില്‍ ഫൈനലിനെക്കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും കൂടുതല്‍ അറിയാന്‍ സാധിക്കും.