celebrityKERALANEWSTop News

ഇനി ഒരാഴ്ച മാത്രം, ബി​ഗ് ബോസ് വിജയി ആരാകും? ഗ്രാന്റ് ഫിനാലെ കളറാക്കാൻ മുൻ മത്സരാർത്ഥികൾ മുംബൈയിൽ

ബി​ഗ് ബോസ് സീസൺ ഫോർ അവസാനിക്കാൻ പോവുകയാണ്. സംഭവബഹുലമായ മറ്റൊരു സീസൺ കൂടി അവസാനിക്കാൻ പോകുന്നതിന്റെ സങ്കടത്തിലാണ് പ്രേക്ഷകർ. ഇത്തവണ 24 മണിക്കൂർ ലൈവ് സ്ട്രീമിങ് കൂടി ഉണ്ടായിരുന്നതിനാൽ മത്സരാർഥികളെ പ്രേക്ഷകർക്ക് കുറച്ച് കൂടി അടുത്തറിയാൻ സാധിച്ചിരുന്നു.

അതിനാൽ‌ പ്രേക്ഷകർ മത്സരാർഥികൾക്കെല്ലാം പ്രത്യേക സ്ഥാനം ഹൃദയത്തിൽ നൽകിയിട്ടുണ്ട്. പതിനേഴ് മത്സരാർഥികളുമായിട്ടാണ് നാലാം സീസൺ ആരംഭിച്ചത്. ഇവർക്ക് പുറമെ മൂന്ന് വൈൽഡ് കാർഡ് എൻട്രികളും വീട്ടിലേക്ക് എത്തിയിരുന്നു.

അങ്ങനെ മൊത്തം ഇരുപത് മത്സരാർഥികളാണ് ഈ സീസണിൽ പങ്കെടുത്ത്. ഇതിൽ പതിനാല് എവിക്ടായി. ആറ് പേർ മാത്രമാണ് ഇപ്പോൾ കപ്പിന് വേണ്ടി വീട്ടിൽ മത്സരിക്കുന്നത്. ഇവരിൽ ഒരാളായിരിക്കും മൂന്നാം തിയ്യതി വിജയിയാകുക.

ആരായിരിക്കും വിജയിയാകുന്നത് സംബന്ധിച്ച് പ്രേക്ഷകർ പ്രവചനങ്ങളും ഒപ്പം ആരാധകരുടെ ഫാൻ ഫൈറ്റും സോഷ്യൽമീഡിയയിൽ നടക്കുന്നുണ്ട്. ഇനി എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് എന്നത് കാത്തിരുന്ന് തന്നെ കാണണം. ഇപ്പോൾ‌ വീട്ടിൽ അവശേഷിക്കുന്ന മത്സരാർഥികളിൽ ഒരാൾ കൂടി ഈ ആഴ്ച പകുതിയാകുമ്പോൾ പുറത്താകും.

ശേഷമായിരിക്കും ഫൈനൽ ഫൈവ് മത്സരാർഥികൾ വിന്നറാകാൻ മത്സരിക്കുക. പുതിയ പ്ര​മോയിൽ വീട്ടിൽ അവശേഷിക്കുന്ന ആറ് പേരും നോമിനേറ്റഡായതായി ബി​ഗ് ബോസ് പറയുന്നുണ്ട്.

അത് ബി​ഗ് ബോസ് തന്നെ തീരുമാനിച്ചാണ് എല്ലാവരേയും നോമിനേഷനിൽ ഇട്ടത്. ശേഷം വോട്ടിങ് ആരംഭിക്കും അതിൽ നിന്നും ഏറ്റവും കുറവ് വോട്ട് ലഭിക്കുന്ന മത്സരാർഥിയെ മുന്നറിയിപ്പില്ലാതെ പുറത്താക്കും എന്നാണ് റിപ്പോർട്ട്.

ആദ്യത്തെ സീസണിൽ മാത്രമാണ് ബി​ഗ് ബോസ് മലയാളത്തിൽ ഫിനാലെ വീക്കുണ്ടായിരുന്നത്. രണ്ടാം സീസൺ പകുതി വഴിയിൽ വെച്ച് കൊറോണ മൂലം അവസാനിപ്പിക്കേണ്ടി വന്നു.

മൂന്നാം സീസൺ തൊണ്ണൂറ് എപ്പിസോഡ് പിന്നിട്ടപ്പോഴേക്കും കൊവിഡ് കൂടിയതിനാൽ മൂന്നാം സീസണിലും ഫിനാലെ വീക്ക് ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഫിനാലെ വീക്കിലെ മത്സരാർഥികളുടെ പ്രകടനങ്ങൾ കാണാൻ പ്രേക്ഷകരും ആകാംഷയിലാണ്.

അതേസമയം ഈ സീസണിൽ ഇതുവരെ എലിമിനേറ്റഡായ മത്സരാർഥികളെല്ലാം ​ഗ്രാന്റ് ഫിനാലെയ്ക്ക് സാക്ഷ്യം വഹിക്കാൻ വീണ്ടും ബി​ഗ് ബോസ് ഹൗസിലേക്ക് തിരിച്ചിരിക്കുകയാണ്.

മത്സരാർഥികളെല്ലാം വീണ്ടും ഒരുമിച്ച് കൂടാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്. ശത്രുതയും ദേഷ്യവും മറന്ന് എല്ലാവരും ഒരുമിച്ച് ​ഗ്രാന്റ് ഫിനാലെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.

മാത്രമല്ല എല്ലാവരും ആരായിരിക്കും ജയിക്കുക എന്നത് സംബന്ധിച്ചും പ്രവചനങ്ങൾ നടത്തുന്നുണ്ട്. ഹൗസിൽ നിന്നും എലിമിനേറ്റായ ശേഷം ഇതുവരെ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടാതിരുന്ന സുചിത്ര വരെ ഫിനാലെ കളറാക്കാൻ മുംബൈയിൽ എത്തിയിട്ടുണ്ട്.

ചിലപ്പോൾ മത്സാർഥികൾ രണ്ടും ദിവസം കഴിയുമ്പോൾ ബി​ഗ് ബോസ് ​ഹൗസിലേക്ക് തിരികെ കയറും. അങ്ങനെ കയറിയാൽ സം​ഗതി കൂടുതൽ കളറാകും.

പുറത്തായ മത്സരാർഥികൾ വീണ്ടും ഹൗസിലേക്ക് ചെന്ന് ഫൈനലിസ്റ്റുകളെ കാണുമ്പോൾ അവർക്കും പുറത്ത് നടക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് ചെറിയ ധാരണയുണ്ടാകും.

ഇപ്പോൾ വീട്ടിൽ സൂരജ്, ധന്യ, ബ്ലെസ്ലി, റിയാസ്, ദിൽഷ, ലക്ഷ്മിപ്രിയ എന്നിവരാണുള്ളത്. എല്ലാവരും ​ഗ്രാന്റ് ഫിനാലെ വരെ എത്തി വിന്നറാകണമെന്ന അതിയായ ആ​ഗ്രഹത്തോടെയാണ് നിൽക്കുന്നത്.

വോട്ടിങും ജനപിന്തുണയും മാറിയും മറിഞ്ഞും ഇരിക്കുകയാണ്. ദിൽഷ, ബ്ലെസ്ലി എന്നിവർക്കാണ് ഏറ്റവും കൂടുതൽ ജനപിന്തുണയുള്ളത്.

പ്രേക്ഷകർക്ക് തുടക്കം മുതൽ താൽപര്യമില്ലാതിരുന്ന റിയാസിനും ഇപ്പോൾ വോട്ടിങിൽ വർധനവുണ്ടായിട്ടുണ്ട്. വോട്ടിങ് വെച്ച് കണക്ക് കൂട്ടുമ്പോൾ ദിൽഷയോ ബ്ലെസ്ലിയോ വിജയിക്കാനാണ് സാധ്യത.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close