KERALANEWS

15 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; തൃശ്ശൂരില്‍ മദ്രസ അധ്യാപകൻ അറസ്റ്റിൽ

തൃശ്ശൂര്‍: വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ചേർപ്പ് പൊലീസാണ് അർറസ്റ്റ് ചെയ്തത്. ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസ അധ്യാപകൻ മലപ്പുറം വട്ടല്ലൂർ ചക്രതൊടി വീട്ടിൽ അഷ്റഫിനെ(42) സർക്കിൾ ഇൻസ്പെക്ടർ ടി.വി.ഷിബുവിന്റെ നേതൃത്വത്തിൽ മലപ്പുറത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.

മലപ്പുറം സ്വദേശിയായ 15 വയസ്സുള്ള വിദ്യാർഥി ചിറയ്ക്കലിൽ താമസിച്ച് മദ്രസ പഠനം നടത്തി വരവെയാണ് പീഡനം നടന്നത്. കഴിഞ്ഞദിവസം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് പീഡന വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് പോക്സോ നിയമപ്രകാരമാണ് മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തത്.

ഞങ്ങളുടെ ആരുടെയും സുഹൃത്തല്ല ഷാജ്‌ കിരൺ എന്ന് വി ജോയ്

തിരുവനന്തപുരം: വലതുപക്ഷത്തിന് അസഹിഷ്‌ണുതയാണെന്നും ഇടതുപക്ഷത്തിന്റെ നാഥനെ കളങ്കപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും വി ജോയ് എം.എൽ.എ. അടിയന്തരപ്രമേയത്തിൻ മേലുള്ള മറുപടി പ്രസം​ഗത്തിലായിരുന്നു വി ജോയ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രമേശ് ചെന്നിലയും ഷാജ്‌ കിരണുമൊത്തുള്ള ചിത്രവും വി ജോയ് സഭയിൽ കാണിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും ഷാജ് കിരണുമായി നിൽക്കുന്ന ചിത്രങ്ങളും എം.എൽ.എ പ്രദർശിപ്പിച്ചു.

‘ഞങ്ങളുടെ ആരുടെയും സുഹൃത്തല്ല ഷാജ്‌ കിരൺ. ഞങ്ങളുടെ ആരുടെയും ദല്ലാളുമല്ല. സ്വപ്ന പുറത്തുവിട്ട ഒന്നര മണിക്കൂറുള്ള ശബ്‌ദരേഖയിൽ ഉണ്ടായിരുന്നത് പഞ്ചാര വർത്തമാനമായിരുന്നു. രണ്ട് തട്ടിപ്പുകാർ തമ്മിലുള്ള പയ്യാരം പറച്ചിൽ ആയത് കൊണ്ട് അത് ശ്രദ്ധ നേടി. ഇവർ തമ്മിൽ അടുപ്പമില്ലായിരുന്നെങ്കിൽ കുട്ടികളില്ലാതിരുന്ന ഷാജിനും ഭാര്യയ്ക്കും ഗർഭപാത്രം കൊടുക്കാൻ തയാറാകുമായിരുന്നോ? സ്വർണക്കടത്തിലെ രണ്ടാം എപ്പിസോഡിന് പിന്നിൽ കോൺഗ്രസ് – ബി.ജെ.പി – പി.സി ജോർജ് സംഘമാണ്.

തൃക്കാക്കര തിരഞ്ഞെടുപ്പിന് മുന്നെ ഈ എപ്പിസോഡ് ഇറക്കാനിരുന്നതാണ്. എന്നാൽ ഇതിനവർക്ക് സാധിച്ചില്ല’- എം.എൽ.എ പറഞ്ഞു.ഷാഫി പറമ്പിൽ പ്രമേയം അവതരിപ്പിക്കുന്നതിനിടെ മന്ത്രി പി രാജീവ് ക്രമപ്രശ്നം ഉന്നയിച്ചത് അല്പനേരം ബഹളത്തിനിടയാക്കിയിരുന്നു. രഹസ്യമൊഴി സഭയിൽ പരാമർശിക്കരുതെന്ന് രാജീവ് പറഞ്ഞതാണ് ബഹളത്തിനിടയാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close