INDIANEWS

പത്തോളം വിദ്യാര്‍ത്ഥികളുടെ തലമുടി മുറിച്ചു; കായികാധ്യാപികയ്ക്ക് എതിരെ പരാതി

കാലടി: വിദ്യാര്‍ത്ഥികളുടെ തലമുടി സ്‌കൂളിലെ കായികാധ്യാപിക മുറിച്ചതായി പരാതി. ശ്രീശാരദ വിദ്യാലയത്തിലെ എട്ടാം ക്ലാസില്‍ പഠിക്കുന്ന പത്തോളം വിദ്യാര്‍ഥിത്ഥികളുടെ തലമുടി മുറിച്ചെന്നാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. പരിശീലനത്തിന് കുട്ടികളെ ഗ്രൗണ്ടില്‍ കൊണ്ടുപോയപ്പോഴാണ് മണിപ്പൂരില്‍നിന്ന് വന്ന കായികാധ്യാപിക ബിന്ദി മുടി മുറിച്ചതെന്ന് കുട്ടികള്‍ പറഞ്ഞതായി രക്ഷാകര്‍ത്താക്കള്‍ വ്യക്തമാക്കി.

കുട്ടികള്‍ വീട്ടിലെത്തിയതിന് പിന്നാലെ രക്ഷിതാക്കള്‍ പരാതിയുമായി സ്‌കൂളിലെത്തുകയായിരുന്നു. ഒരു തവണപോലും മുടി വെട്ടണമെന്ന് ടീച്ചര്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് രക്ഷാകര്‍ത്താക്കള്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സീനിയര്‍ പ്രിന്‍സിപ്പല്‍ ദീപ ചന്ദ്രനും പ്രിന്‍സിപ്പല്‍ മഞ്ജുഷ വിശ്വനാഥനും പറഞ്ഞു.

അമ്മയില്‍ അംഗത്വം വേണ്ട

ക്ലബ് ആയ അമ്മയില്‍ അംഗത്വം വേണ്ടെന്ന് ജോയ് മാത്യു. സന്നദ്ധ സംഘടനയായതു കൊണ്ടാണ് ഒരു ലക്ഷം രൂപ നല്‍കി അംഗത്വമെടുത്തത്. സന്നദ്ധ സംഘടനയല്ല, ക്ലബ് ആണെന്ന് വ്യക്തമാക്കിയ സ്ഥിതിയ്ക്ക് അംഗത്വ ഫീ തിരിച്ചു തരണമെന്ന് ജോയ് മാത്യു ആവശ്യപ്പെട്ടു. അമ്മ സെക്രട്ടറി വിവരക്കേട് പറയുകയാണ്. അത് തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിര്‍വാഹക സമിതി അംഗങ്ങളും സെക്രട്ടറിയെ തിരുത്തുന്നില്ല. ജനാധിപത്യബോധമില്ലെന്നാണ് അര്‍ഥം. വിവരമില്ലാത്തവരാണ് തലപ്പത്തിരിക്കുന്നത്. നാളെ ഇത് രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാല്‍ എന്തു ചെയ്യുമെന്ന് ജോയ് മാത്യു ചോദിക്കുന്നു. ജനാധിപത്യത്തെ കളിയാക്കുകയാണ് ഇവര്‍. വെറുതെ വിടില്ല. ക്ലബ്ബിന്റെ നിയമാവലി വേറെ, സന്നദ്ധസംഘടനയുടേത് വേറെ. രണ്ടിനും ചിട്ടവട്ടങ്ങള്‍ വ്യത്യസ്തമാണ്. തുല്യവേതനം പറ്റുന്നവരുടെ സംഘടനയല്ല അമ്മ. മറ്റേതു സംഘടനയെടുത്താലും വേതനത്തിന്‍റെ കാര്യത്തില്‍ വേര്‍തിരിവ് കാണില്ല. ഇവിടെ അങ്ങനെയല്ല. പലര്‍ക്കും കീഴ്പ്പെടണം.

വിരുദ്ധ അഭിപ്രായങ്ങളും കുറവ്. ക്ലബ് ആണെന്ന് പറയുമ്പോള്‍ കൂടെയുള്ളവര്‍ മിണ്ടുന്നില്ല. മുകളിലുള്ളവരെ ഭയക്കുകയാണ്. വിവരമില്ലായ്മ അല്ലാതെ എന്താണിത്?. വിജയ് ബാബുവിന്റെ കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ല. നടന്‍ ഷമ്മി തിലകന്‍ പറയുന്നതില്‍ കുറേ കാര്യമുണ്ട്. കുറേ അപാകതകളുമുണ്ട്. അച്ഛനെ വേട്ടിയാടിയ സംഘത്തോട് സമരസപ്പെടാന്‍ നല്ല മകന് പറ്റില്ല. കിരീടം സിനിമയുടെ മോഡലാണ് അത്. പകയുണ്ടാകാം അദ്ദേഹത്തിന്. ഇവരുടെ ഓരോ വീഴ്ചകളിലും ഷമ്മി തിലകന്‍ ശ്രദ്ധാലുവാണ്. പറയുന്ന കാര്യങ്ങളിലും ഏറെ ശ്രദ്ധയുണ്ട്. അത്തരം ശബ്ദങ്ങള്‍ വേണം. അങ്ങനെയൊന്നും ഷമ്മിയെ പുറത്താക്കാന്‍ പറ്റില്ല. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് തൃശൂരിലാണ് ജോയ് മാത്യു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close