
മുംബൈ: ബോളിവുഡ് സിനിമാസ്വാദകരെ ഏറെ ആഹ്ളാദിപ്പിച്ച താരവിവാഹമായിരുന്നു ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹം. ഏപ്രില്‍ 14ന് മുംബൈ ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് താരജോഡി ഒന്നായത്. ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന താരദമ്പതികളായ ആലിയ ബട്ടിനും രൺബീർ കപൂറിനും ആശംസകളുടെ പെരുമഴയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ. ഗർഭിണിയാണെന്ന വിവരം ആലിയ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ആലിയ സോഷ്യല്‍മീഡിയയില്‍ നന്ദി പറഞ്ഞിരുന്നു.
അതേസമയം, ലണ്ടനിൽ ഹോളിവുഡ് അരങ്ങേറ്റ ‘ഹാർട്ട് ഓഫ് സ്റ്റോൺ ചിത്രീകരണത്തിലാണ് ആലിയ ഇപ്പോൾ.ഗർഭിണിയായ ഭാര്യയെ ലണ്ടനിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ രൺബീർ പുറപ്പെട്ടു എന്ന വാർത്ത കഴിഞ്ഞ ദിവസം ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നിരുന്നു. ഈ വാർത്തയോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ആലിയ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. തന്നെ ‘പിക്ക് അപ്പ്’ ചെയ്യാന്‍ വേറെ ആരുടെയും ആവശ്യമില്ലെന്നും താന്‍ ഒരു പാഴ്സല്‍ അല്ലെന്നുമാണ് അവര്‍ പ്രതികരിച്ചത്. വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്.
‘ഇപ്പോഴും ചിലരുടെ തലയിൽ നമ്മൾ ജീവിക്കുന്നത് പുരുഷാധിപത്യത്തിന്റെ ലോകത്താണ്. ഒട്ടും വൈകിയിട്ടില്ല. ആരും ആരെയും ചുമക്കേണ്ട ആവശ്യമില്ല, ഞാൻ സ്ത്രീയാണ്, പാഴ്സലല്ല. എനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല. അതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റുമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കുക. ഇത് 2022 ആണ്. ഈ പുരാതന ചിന്താഗതിയിൽ നിന്ന് ഇനിയെങ്കിലും പുറത്തുകടക്കാമോ. എങ്കിൽ ഞാൻ പോകട്ടെ. എന്റെ ഷോട്ട് തയ്യാറാണ്’ .
ഇങ്ങനെയാണ് താരം കുറിച്ചിരിക്കുന്നത്. ആലിയ നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഹാർട്ട് ഓഫ് സ്റ്റോൺ, റോക്കി ഔർ റാണി കി പ്രേം കഹാനി എന്നിവയുടെ ജോലികൾ ജൂലൈ പകുതിയോടെ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. രൺബീറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസ് വരുന്ന സെപ്റ്റംബർ 9നാണ്.
കെഎസ്ആർടിസി പ്രതിസന്ധിയിൽ ആന്റണി രാജു വിളിച്ച യോഗം ഇന്ന്
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി വിളിച്ച യോഗം ഇന്ന്. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ മന്ത്രി ചർച്ചയിൽ മുന്നോട്ടുവെക്കും. സർക്കാരിന് മുന്നിലിൽ വയ്ക്കാനുള്ള നിർദ്ദേശങ്ങളും മറ്റ് സഹായങ്ങളും മാനേജേമെന്റ് പ്രതിനിധികൾ പങ്കുവെക്കും.
എന്നാൽ ശമ്പള വിതരണത്തിലെ പാളിച്ചകൾ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി തുടങ്ങിയ പ്രശ്നങ്ങൾ തൊഴിലാളി നേതാക്കളും ഉന്നയിക്കും.
മെയ് മാസത്തെ ശമ്പളം മുഴുവൻ ജീവനക്കാർക്കും ഇതുവരെ വിതരണം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ സംഘടനകൾക്കും മാനേജ്മെന്റിനും ഇടയിലെ ഭിന്നതയുടെ മൂർദ്ധന്യാവസ്ഥയിലാണ് ചർച്ച നടക്കുന്നത്. ഭരണപ്രതിപക്ഷ ഭേദമന്യേ തൊഴിലാളികളുടെ ഉപരോധ സമരം തുടരുകയാണ്.
ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് അടക്കം നീങ്ങേണ്ടിവരുമെന്ന് താക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിലെ പ്രതിസന്ധി തുടരുകയാണ്. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് കൂടി ശമ്പളം ലഭിച്ചുവെങ്കിലും കാഷ്വൽ ലേബേഴ്സിനും ഉന്നത ഉദ്യോഗസ്ഥർക്കും ഇനി ശമ്പളം കിട്ടാനുണ്ട്. ഇതിനായി 16 കോടി രൂപ കണ്ടെത്തേണ്ടതുണ്ടെന്നാണ് മാനേജ്മെന്റ് പറയുന്നത്.