
മാത്യു കുഴല്‍നാടന്റെ വെബ് സൈറ്റിനെ ട്രോളി പി എം മനോജ്. എം എല്‍ എ അലൂമിനിയക്കച്ചവടം തുടങ്ങിയോ എന്ന ചോദ്യമാണ് പി എം മനോജ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. മാത്യു കുഴല്‍നാടന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് തുറക്കുമ്പോള്‍ അലൂമിനിയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ദൃശ്യമാകുന്നത്. ഇതിനെ ട്രോളിയാണ് പി എം മനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്.
വെബ്സൈറ്റിലെ വിവരങ്ങള്‍ ശരിയാണോയെന്ന് എത്രയും വേഗം തുറന്നു പറയുമെന്ന് കരുതുന്നുവെന്നും പി എം മനോജ് ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:- ബഹു. എംഎല്‍എ അലൂമിനിയക്കച്ചവടം തുടങ്ങിയോ? വെബ് സൈറ്റ് തുറക്കുമ്പോള്‍ നാലു ലക്ഷം ടണ്ണിന്റെ ഉല്പാദനം കാണുന്നുണ്ട്!
‘Annual Production of Aluminum plate, strip and foil is 4,00,000 tons.’
‘Hazelett Continuous Casting and Rolling Line: the first in asia, the widest in the world’.
‘Corporating with gaints as Midea, Gree, Reynolds, etc and the products are exported to more than 70 countries’
വെബ്സൈറ്റിലെ വിവരങ്ങള്‍ ശരിയാണോ എന്ന് എത്രയും വേഗം തുറന്നു പറയും എന്ന് കരുതുന്നു!