KERALANEWS

സ്വപ്ന രേവതിയാണെങ്കിൽ പിണറായി വിജയനാണ് തിലകൻ; രേവതി തിലകന്റെ ‘മീശ’ എടുത്ത് കളയുന്നതുവരെ നമ്മൾ കണ്ടു; വരുന്നവന്റെയും പോകുന്നവന്റെയും തല്ല് കൊള്ളുന്ന കിലുക്കത്തിലെ നിശ്ചൽ കുമാറാണ് സ്വരാജ്; മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: കോൺഗ്രസിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എതിരെ സി.പി.എം നേതാവ് എം. സ്വരാജ് നടത്തിയ ആക്ഷേപങ്ങൾക്ക് മറുപടി നൽകി രാഹുൽ മാങ്കൂട്ടത്തിൽ. സ്വപ്‌ന ‘കിലുക്കം’ സിനിമയിലെ രേവതിയാണെങ്കിൽ, പിണറായി വിജയൻ ജസ്റ്റിസ് പിള്ളയും സ്വരാജ് നിശ്ചൽകുമാറുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ രാഹുൽ പരിഹസിച്ചു.

രേവതി പറയുന്നതെല്ലാം വിശ്വസിക്കുന്ന ‘കിലുക്കം’ സിനിമയിലെ മോഹൻലാൽ ആണ് പ്രതിപക്ഷ നേതാവെന്ന് സ്വരാജ് പറയുന്നതുകേട്ടു. വി.ഡി സതീശൻ മോഹൻലാൽ ആണോ മമ്മൂട്ടിയാണോ എന്ന തർക്കം അവിടെ നിൽക്കട്ടെ… സ്വപ്ന രേവതിയാണെങ്കിൽ, പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള എന്ന തിലകൻ കഥാപാത്രം. തിലകന്റെ മാനസപുത്രിയായ രേവതിയെ പഠിപ്പിച്ച് വളർത്തിയത് തിലകനാണ്. പിന്നീട് രേവതി തിലകന്റെ ‘മീശ’ എടുത്ത് കളയുന്നതുവരെ നമ്മൾ കണ്ടു-ഫേസ്ബുക്ക് കുറിപ്പിൽ രാഹുൽ.

എന്തായാലും കിലുക്കത്തിലെ നിശ്ചൽ കുമാറാണ് സ്വരാജെന്നും അദ്ദേഹം പരിഹസിച്ചു. ”വരുന്നവന്റെയും പോകുന്നവന്റെയും കൈയിൽനിന്ന് ‘തല്ല്’ കൊള്ളുക, എന്നിട്ട് ‘മുച്ഛേ മാലും നഹീ’ന്ന് വിളിച്ചുകൂവുക, അത് തൃപ്പൂണിത്തറയായാലും തൃക്കാക്കരയായാലും…”- രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

അവിഹിതബന്ധം ആരോപിച്ച് ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു; ഭർത്താവ് അറസ്റ്റിൽ

വെല്ലൂർ: ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡാക്രമണം. അവിഹിതബന്ധം ആരോപിച്ചാണ് 59കാരനായ ഭർത്താവ് ആസിഡ് ആക്രമണം നടത്തിയത്. ഭർത്താവ് വേലുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ആറ് വർഷമായി വേർപിരിഞ്ഞാണ് താമസം. പന്ത്രണ്ട് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഇവർക്ക് പത്തും ഏഴും വയസുള്ള രണ്ടുകുട്ടികളുണ്ട്.

ഒരാഴ്ച മുൻപ് വേലു ഭാര്യയുമായി അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. അതിനിടെ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയതിനെ തുടർന്ന് കൂടിക്കാഴ്ച വഷളാവുകയും ചെയ്തു. തുടർന്ന് ഭാര്യയുമായി ഇയാൾ വഴക്ക് തുടരുകയും ചെയ്തു. ബുധനാഴ്ച ഇയാൾ യുവതിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.

പൊള്ളലേറ്റ് നിലത്തുവീണ സ്ത്രീയുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വേലുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close