BIZKERALANEWS

കുതിച്ചുയർന്ന് സ്വര്‍ണ വില; അറിയാം ഇന്നത്തെ നിരക്കുകൾ

കൊച്ചി: തുടര്‍ച്ചയായ മൂന്നു ദിവസം കുറഞ്ഞ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. പവന് 960 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,280 രൂപ. ഗ്രാമിന് 120 രൂപ ഉയര്‍ന്നു.

കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞിരുന്നു. ഇത് ഇന്ന് ഒറ്റയടിക്കൂ കൂടി

എകെജി സെന്‍റർ ആക്രമണത്തിൽ കൂടുതൽ പ്രതികരണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: എ കെ ജി സെന്‍ററിന് നേരെയുള്ള ആക്രമണം വൻ ഗൂഢാലോചനയുടെ ഭാഗമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. സി പി എമ്മിനെതിരേയും എൽ ഡി എഫിനെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിന്‍റെ ഭാഗമായാണ് എ കെ ജി സെന്‍ററിനെതിരെ ആക്രമണം നടന്നത്. നാട്ടിൽ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആക്രമണം ഉണ്ടായ എ കെ ജി സെന്‍റർ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.

ഇന്നലെ 11.30യോടെ ആണ് എ കെ ജി സെന്‍ററിലേക്ക് ആക്രമണം ഉണ്ടായത്.സ്കൂട്ടറിലെത്തിയ ആൾ എ കെ ജി സെന്‍ററിൻറെ ഭിത്തിയിലേക്ക് സ്ഫോടന വസ്തു എറിയുകയായിരുന്നു. ഉഗ്ര ശബ്ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് എ കെ ജി സെൻററിൽ ഉണ്ടായിരുന്ന മുതിർന്ന സി പി എം നേതാവ് പി കെ ശ്രീമതിയും ഓഫിസ് സെക്രട്ടറിയും പറഞ്ഞു. സംഭവത്തെ തുടർന്ന് മന്ത്രിമാരും മുതിർന്ന സി പി എം നേതാക്കളും അടക്കമുള്ളവർ സ്ഥലത്തെത്തി. കോൺഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ഇ പി ജയരാജന്‍റെ പ്രതികരണം. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമം ആണെന്നായിരുന്നു എ.വിജയരാഘവൻ പറഞ്ഞത്.

ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നഗരത്തിൽ പ്രകടമനം നടത്തി. പ്രവർത്തകർ സംയമനം പാലിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

‘എപ്പോഴും ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കരുത്’: എംഎം മണി

ഇടുക്കി: തിരുവനന്തപുരത്ത് സിപിഎം ആസ്ഥാനമായ എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ മന്ത്രിയും ഉടുമ്പുഞ്ചോല എംഎല്‍എയുമായ എംഎം മണി. പലവട്ടം ക്ഷമിച്ചിട്ടുണ്ട് എന്ന് കരുതി എപ്പോഴും അത് പ്രതീക്ഷിക്കരുതെന്ന് മണി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺ​ഗ്രസും ബിജെപിയും കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു: മന്ത്രി റിയാസ്

തിരുവനന്തപുരം എകെജി സെന്ററിനെതിരായ ബോംബാക്രമണം കേരളത്തിന്റെ ക്രമസമാധാനം തകർക്കാനുള്ള ശ്രമമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോൺ​ഗ്രസും ബിജെപിയും കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞാലുണ്ടാകുന്ന പ്രതിഷേധം ശക്തമായിരിക്കും എന്ന് അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിൽ ആക്രമണം നടത്തിയത്. ബോംബെറിഞ്ഞയാളെ മാലയിട്ട് സ്വീകരിക്കാനും വേണമെങ്കിൽ കെപിസിസി ജനറൽ സെക്രട്ടറിയായി നിയമിക്കാനും ലജ്ജയില്ലാത്തവരാണ് കേരളത്തിലെ കോൺ​ഗ്രസ്. സംസ്ഥാനത്ത് ഭരണത്തിലിരുന്ന് കട്ട് മുടിച്ച് ശീലിച്ചവർക്ക് ഇനി ഭരണത്തിൽ വരില്ലെന്ന ആശങ്കയാണെന്നും അതിനാലാണ് ഇത്തരത്തിൽ ആക്രമണം നടത്തുന്നതെന്നും പിഎ മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനായി പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.

അതിനിടെ കോൺ​ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വ‍ർധിപ്പിച്ചിട്ടുണ്ട്. ആക്രമണമുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വ‍ർധിപ്പിച്ചത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ധ‍ർമ്മടത്തെ വീടിന്റെയും സുരക്ഷ വ‍ർധിപ്പിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെത്തുന്ന രാഹുൽ ​ഗാന്ധിയുടെ സുരക്ഷയും വർധിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close