KERALANEWS

സംസ്ഥാനത്ത് മണ്ണെണ്ണെയ്ക്ക് പൊള്ളും വില; ലിറ്ററിന് 100 രൂപ കടന്നു, രണ്ടര വർഷത്തിനിടെ കൂടിയത് 84 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ വില കൂടി. ഇതോടെ റേഷൻ മണ്ണെണ്ണയുടെ വില ലിറ്ററിന് നൂറ് രൂപ കടന്നു. ജൂലായ് മാസത്തിൽ ചില്ലറ വ്യാപാര വില 102 രൂപയായാണ് തീരുമാനിച്ചത്.

അടുത്ത മൂന്ന് മാസത്തെ വില എണ്ണ കമ്പനികൾ വർധിച്ചപ്പോഴാണ് നൂറ് കടന്നത്. നിലവിൽ 88 രൂപയാണ് വില. സ്റ്റോക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ് വില വർധിപ്പിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ലിറ്ററിന് 18 രൂപയായിരുന്ന റേഷൻ മണ്ണെണ്ണ വില രണ്ടര വർഷത്തിനിടെ 84 രൂപയാണു വർധിച്ചത്. കഴിഞ്ഞ വർഷം നവംബറിലാണ് 50 രൂപ കടന്നത്.

സൗദിയിലേക്ക് അനധികൃത മദ്യക്കടത്ത്

റിയാദ്∙ അനധികൃതമായി ബഹ്റൈനിൽ നിന്നു സൗദിയിലേക്കു മദ്യക്കടത്ത്. കേസിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിന് (26) ദമാം ക്രിമിനൽ കോടതി 10.9 കോടി രൂപ (58 ലക്ഷം റിയാൽ) പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു.

കിങ് ഫഹദ് കോസ് വേയിൽ മുനീർ ഓടിച്ച ട്രെയ്‌ലറിൽ നിന്ന് 4000 മദ്യക്കുപ്പികൾ കണ്ടെടുത്ത കേസിലാണു വിധി. ഇത്തരം കേസിൽ വിദേശിക്കു ലഭിക്കുന്ന പരമാവധി ശിക്ഷയാണിത്. ട്രെയ്‌ലറിൽ മദ്യക്കുപ്പികളാണെന്ന് അറിയില്ലായിരുന്നുവെന്നു വാദിച്ചെങ്കിലും തെളിവുകൾ ഷാഹുൽ മുനീറിന് എതിരായിരുന്നു.

അർബുദബാധിതനായ സഹോദരന്റെ ചികിത്സയ്ക്കായി സുഹൃത്തിന്റെ സഹായം തേടിയ താൻ വഞ്ചിക്കപ്പെട്ടതാണെന്നും കോടതിയെ അറിയിച്ചു. നിരപരാധിത്വം തെളിയിക്കാൻ അപ്പീൽ കോടതി ഒരു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close