KERALANEWS

വിദ്യാസാഗറിന് മറ്റൊരു ശ്വാസകോശം കണ്ടെത്താൻ അവൾ പരമാവധി ശ്രമിച്ചു; ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ നടത്തിയത് വലിയ പോരാട്ടം; രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി; അച്ഛൻ പോയെന്ന കാര്യം മകൾ അറിയുന്നത് മൃതദേഹം വീട്ടിലെത്തിയപ്പോൾ; മീനയുടെ അവസ്ഥ വെളിപ്പെടുത്തി കലാമാസ്റ്റർ

നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത മരണ വാർത്ത ഒരു ഞെട്ടലോടെയാണ് മലയാളികളും കേട്ടത്. മീനയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് നൃത്തസംവിധായിക കലാമാസ്റ്ററിന്. ഭർത്താവ് വിദ്യ സാഗറിന്റെ മരണത്തോടെ മീനയുടെ അവസ്ഥ വെളിപ്പെടുത്തുകയാണ് കല മാസ്റ്റർ. മീനയും വിദ്യാസാഗറും കലാ മാസ്റ്ററുടെ അടുത്ത സുഹൃത്തുക്കളാണ്. വിദ്യാസാഗറിന്റെ വിയോഗം അറിഞ്ഞ് മീനയുടെ വസതിയിലേക്ക് ആദ്യം ഓടിയെത്തിയതും കലാ മാസ്റ്റർ ആയിരുന്നു.

ഒരിക്കലും ഉൾക്കൊള്ളാനാകാത്ത മരണമാണിതെന്നും സാഗറുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും കലാ മാസ്റ്റർ പറഞ്ഞു. മീനയെ അഴകോടെ തങ്കത്തട്ടിൽ വച്ചാണ് വിദ്യാസാഗർ നോക്കിയിരുന്നതെന്നാണ് കലാമാസ്റ്റർ പറയുന്നത്. ഒരിക്കലും ദേഷ്യപ്പെടാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം. എന്തുരോഗം വന്നാലും അധികകാലം കൂടുതൽ അദ്ദേഹം ആശുപത്രിയിൽ കിടന്നിട്ടില്ല. എന്നാൽ ഇങ്ങനെ ഒരു വാർത്ത ഒരിക്കലും പ്രതീക്ഷിച്ചില്ല. കഴിഞ്ഞ മൂന്ന് മാസമായി വിദ്യാസാഗറിന് മറ്റൊരു ശ്വാസകോശം ലഭ്യമാക്കാൻ മീന പരമാവധി ശ്രമിക്കുകയായിരുന്നു. എന്നാൽ വിദ്യാസാഗറിന്റേതുമായി പൊരുത്തപ്പെടുന്ന ഒന്ന് കിട്ടിയില്ല. അതിനിടയിൽ അണുബാധയുണ്ടായതാണ് പെട്ടന്നുള്ള മരണത്തിന് കാരണം.

കോവിഡ് അല്ല അദ്ദേഹത്തിന്റെ മരണകാരണം. മാത്രമല്ല ആറുമാസമായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നതും തെറ്റായ വാർത്തയാണ്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 26ന് ഞാൻ നേരിൽ പോയി കണ്ടിരുന്നു. മീന അവളുടെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ വലിയ പോരാട്ടമാണ് നടത്തിയത്. അനുയോജ്യരായ ദാതാവിനെ കണ്ടെത്താൻ പരമാവധി ശ്രമിച്ചു. എല്ലാം ശരിയായി വരുമ്പോൾ അവസാന നിമിഷം എന്തെങ്കിലും പ്രശ്‌നങ്ങൾ വന്ന് അത് മാറ്റിവയ്‌ക്കേണ്ടതായി വന്നു.

അവയവദാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന, രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി. എന്നാൽ സാഗറിന്റെ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടുന്ന ശ്വാസകോശം ലഭ്യമാകാത്തതിനാൽ ഫലമുണ്ടായില്ല. വലിയ സമ്മർദമാണ് അവർ അനുഭവിച്ചത്. ഐടി കമ്പനിയിലെ വലിയ ഉദ്യോഗസ്ഥനായിരുന്നു സാഗർ. വളരെ ഉയർന്ന വിദ്യാഭ്യാസവും ഉണ്ടായിരുന്നു. ‘ഞാൻ തിരികെ വരും’ എന്ന് സാഗർ പറഞ്ഞിരുന്നു. നല്ല ആത്മവിശ്വാസമുള്ള വ്യക്തിയായിരുന്നു സാഗർ. പക്ഷേ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നിലവളരെ മോശമായി.

നൈനികയെ ഓർക്കുമ്പോഴാണ് സങ്കടം. സാഗറിന്റെ മൃതദേഹം വീട്ടിൽ വരുമ്പോഴാണ് അച്ഛൻ പോയെന്ന കാര്യം അവൾ അറിയുന്നത്. ആരോടും മിണ്ടാതെ ഇരിക്കുകയായിരുന്നു. അവൾ കൊച്ചു കുഞ്ഞല്ലേ. മനസ്സ് ശൂന്യമാണ്.”കലാ മാസ്റ്റർ പറഞ്ഞു.

സൗദിയിലേക്ക് അനധികൃത മദ്യക്കടത്ത്;

റിയാദ്: അനധികൃതമായി ബഹ്റൈനിൽ നിന്നു സൗദിയിലേക്കു മദ്യക്കടത്ത്. കേസിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിന് (26) ദമാം ക്രിമിനൽ കോടതി 10.9 കോടി രൂപ (58 ലക്ഷം റിയാൽ) പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു.

കിങ് ഫഹദ് കോസ് വേയിൽ മുനീർ ഓടിച്ച ട്രെയ്‌ലറിൽ നിന്ന് 4000 മദ്യക്കുപ്പികൾ കണ്ടെടുത്ത കേസിലാണു വിധി. ഇത്തരം കേസിൽ വിദേശിക്കു ലഭിക്കുന്ന പരമാവധി ശിക്ഷയാണിത്. ട്രെയ്‌ലറിൽ മദ്യക്കുപ്പികളാണെന്ന് അറിയില്ലായിരുന്നുവെന്നു വാദിച്ചെങ്കിലും തെളിവുകൾ ഷാഹുൽ മുനീറിന് എതിരായിരുന്നു.

അർബുദബാധിതനായ സഹോദരന്റെ ചികിത്സയ്ക്കായി സുഹൃത്തിന്റെ സഹായം തേടിയ താൻ വഞ്ചിക്കപ്പെട്ടതാണെന്നും കോടതിയെ അറിയിച്ചു. നിരപരാധിത്വം തെളിയിക്കാൻ അപ്പീൽ കോടതി ഒരു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close