
ഹൈദരാബാദ്: മഹാരാഷ്ട്രയില്‍ പ്രയോഗിച്ച് വിജയിച്ച തന്ത്രങ്ങളുടെ ബലത്തില്‍ തെലങ്കാന വഴി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിടിക്കാനുള്ള കരു നീക്കത്തിലാണ് ബിജെപി. ഹൈദരാബാദിൽ ഇന്ന് നിർണായക യോഗം. കർണാടകയിലും തെലങ്കാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ മേഖലയിലെ 129 ലോക്സഭാ സീറ്റുകളിലും വേരോട്ടം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനപരിപാടികള്‍ക്ക് ശനിയാഴ്ച ഹൈദരാബാദില്‍ ആരംഭിക്കുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗം രൂപം നല്‍കും.
‘മിഷന് ദക്ഷിണേന്ത്യ 2024’ എന്നുപേരിട്ട പ്രവര്‍ത്തനപരിപാടിക്ക് തെലങ്കാനയില്‍ തുടക്കം കുറിക്കാനാണ് നീക്കം. സംസ്ഥാനത്ത് ടി.ആര്.എസ്. സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞെന്ന് ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചുവര്‍ഷത്തിനുശേഷം ഡല്‍ഹിക്ക് പുറത്തുനടക്കുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തിനാണ് ഹൈദരാബാദ് ആതിഥ്യം വഹിക്കുന്നത്. 2004-ലാണ് നഗരത്തില്‍ ഒടുവില്‍ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗം നടന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവമാകാന്‍ കേന്ദ്രമന്ത്രി അമിത് ഷാ തയ്യാറാക്കിയ പ്രവര്‍ത്തന പരിപാടി നടപ്പാക്കാനാണ് ബി.ജെ.പി. ഒരുങ്ങുന്നത്.
2024ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ സീറ്റ് ഉറപ്പാക്കുന്നതിനുള്ള കർമ്മപദ്ധതികൾ യോഗത്തിൽ ആവിഷ്കരിക്കും. തെരെഞ്ഞെടുപ്പുകൾക്ക് പുറമെ കുടുംബ ഭരണം നടത്തുന്ന രാഷ്ട്രീയ കക്ഷികളെ താഴെയിറക്കാനുള്ള പ്രഖ്യാപനവും യോഗത്തിൽ ഉണ്ടാകും. രാജ്യത്തിൻ്റെ സാമ്പത്തിക വിദേശ നയങ്ങളും പ്രമേയമായി വന്നേക്കും.
സൗദിയിലേക്ക് അനധികൃത മദ്യക്കടത്ത്
റിയാദ്: അനധികൃതമായി ബഹ്റൈനിൽ നിന്നു സൗദിയിലേക്കു മദ്യക്കടത്ത്. കേസിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിന് (26) ദമാം ക്രിമിനൽ കോടതി 10.9 കോടി രൂപ (58 ലക്ഷം റിയാൽ) പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു.
കിങ് ഫഹദ് കോസ് വേയിൽ മുനീർ ഓടിച്ച ട്രെയ്ലറിൽ നിന്ന് 4000 മദ്യക്കുപ്പികൾ കണ്ടെടുത്ത കേസിലാണു വിധി. ഇത്തരം കേസിൽ വിദേശിക്കു ലഭിക്കുന്ന പരമാവധി ശിക്ഷയാണിത്. ട്രെയ്ലറിൽ മദ്യക്കുപ്പികളാണെന്ന് അറിയില്ലായിരുന്നുവെന്നു വാദിച്ചെങ്കിലും തെളിവുകൾ ഷാഹുൽ മുനീറിന് എതിരായിരുന്നു.
അർബുദബാധിതനായ സഹോദരന്റെ ചികിത്സയ്ക്കായി സുഹൃത്തിന്റെ സഹായം തേടിയ താൻ വഞ്ചിക്കപ്പെട്ടതാണെന്നും കോടതിയെ അറിയിച്ചു. നിരപരാധിത്വം തെളിയിക്കാൻ അപ്പീൽ കോടതി ഒരു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്.