foodToshmas Kitchen

സ്വാദിഷ്ടം ഈ സ്വീറ്റ്‌കോൺ ചിക്കൻ സൂപ്പ്; തയാറാക്കുന്നതിങ്ങനെ

റ്റോഷ്മ ബിജു വർഗീസ്

സൂപ്പ് ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. ടേസ്റ്റിയും വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതുമായ
ഒരു ഈസി സ്വീറ്റ്‌കോൺ ചിക്കൻ സൂപ്പ് റെസിപ്പി നോക്കാം…

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ സ്റ്റോക്ക് – ആറര കപ്പ്
കോഴിയിറച്ചി – 350 ഗ്രാം (കഷ്ണങ്ങളാക്കിയത്)
പച്ചമുളക് അരിഞ്ഞത് – മൂന്നെണ്ണം
ക്രീം സ്റ്റൈൽ കോൺ – രണ്ട് കപ്പ്
വിനാഗിരി – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – ഒരു ടേബിൾ സ്പൂൺ
സോയാസോസ് – രണ്ട് ടേബിൾ സ്പൂൺ
മുട്ട അടിച്ചത് – രണ്ടെണ്ണം
കോൺഫ്‌ളോർ – ആറ് ടേബിൾ സ്പൂൺ
വെള്ളം – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

കുക്കറിൽ സ്റ്റോക്ക് ഒഴിച്ച് കോഴിയിറച്ചി കഷ്ണങ്ങൾ ചേർത്ത് ചെറിയ ചൂടിൽ 12 മിനിറ്റ് പാകം ചെയ്യുക. കുക്കർ അടുപ്പിൽ നിന്ന് ഇറക്കി തണുത്തശേഷം തുറന്ന് ഇറച്ചിയിലെ എല്ല് കളഞ്ഞ് കഷ്ണങ്ങൾ കുക്കറിലേക്കുതന്നെ പിച്ചിക്കീറിയിടാം.
കുക്കർ വീണ്ടും അടുപ്പിൽ വെച്ച് പച്ചമുളകും ക്രീം സ്റ്റൈൽ കോണും വിനാഗിരിയും സോയാസോസും ഉപ്പും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് മുട്ട ഒഴിച്ച് ഒരു ഫോർക്കുകൊണ്ട് ഇളക്കുക. കോൺഫ്‌ളോറിൽ വെള്ളമൊഴിച്ച് കട്ടയില്ലാതെ കലക്കി ഇതും ഒഴിച്ച് യോജിപ്പിക്കുക. സൂപ്പ് കട്ടിയാകുന്നതുവരെ ഇളക്കുക. ചൂടോടെ വിളമ്പാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close