KERALANEWS

‘വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുന്നു; പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാനും സാധ്യത’; നടന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയൽ

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയിൽ. മുന്‍കൂര്‍ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ അതിജീവിത പറയുന്നു. മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്ന ആശങ്കയും അതിജീവിത അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശത്തിരുന്ന് വിജയ് ബാബു ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയുടെ നടപടി തെറ്റാണെന്ന് അപ്പീലില്‍ അതിജീവിത ആരോപിച്ചിട്ടുണ്ട്. ക്രിമിനല്‍ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്ന് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ല. അന്വേഷണത്തില്‍ നിന്ന് ബോധപൂര്‍വം ഒളിച്ചോടാന്‍ വേണ്ടിയായിരുന്നു വിദേശത്തേക്ക് കടന്നത്. ഇക്കാര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അഭിഭാഷകന്‍ രാകേന്ദ് ബസന്താണ് അതിജീവിതയുടെ അപ്പീല്‍ ഫയല്‍ ചെയ്തത്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ അവധിക്കാല ബെഞ്ചിന് മുമ്പാകെ അടുത്താഴ്ച്ച അപ്പീല്‍ ലിസ്റ്റ് ചെയ്യാന്‍ അതിജീവതയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിഭാഷകര്‍ നടപടി ആരംഭിച്ചു. ഇതിനായി ഉടന്‍ തന്നെ സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കും.

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ മീനയുടെ പ്രതികരണം ഇങ്ങനെ..

ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണത്തെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നടി മീന. സമൂഹമാധ്യമങ്ങളിലൂടെയാണ് അഭ്യർത്ഥനയുമായി മീന രം​ഗത്തെത്തിയത്. ഈ അവസ്ഥയിൽ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണമെന്നും ദുഃഖത്തിൽ തങ്ങളോടൊപ്പം നിന്ന എല്ലാവർക്കും നന്ദി പറയുകയാണെന്നും മീന പറഞ്ഞു.

മീനയുടെ വാക്കുകൾ

എന്റെ പ്രിയപ്പെട്ട ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗ വേദന താങ്ങാവുന്നതിനും അപ്പുറമാണ്. ഈ അവസ്ഥയിൽ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണം എന്ന് എല്ലാ മാധ്യമങ്ങളോടും അപേക്ഷിക്കുന്നു. ദയവായി വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. ഈ ദുഃഖത്തിൽ എനിക്കും കുടുംബത്തിനുമൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. ആരോഗ്യപ്രവർത്തകർക്കും മുഖ്യമന്ത്രിക്കും രാധാകൃഷ്ണൻ ഐഎഎസിനും സഹപ്രവത്തകർക്കും സുഹൃത്തുകൾക്കും മാധ്യമങ്ങൾക്കും എന്റെ പ്രിയപ്പെട്ട ആരാധകർക്കും ഞാൻ നന്ദി അറിയിക്കുന്നു.

കഴിഞ്ഞമാസം 29നായിരുന്നു വിദ്യാസാ​ഗറിന്റെ മരണം. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു വിദ്യാസാ​ഗർ. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനും ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close