
മലയാള സിനിമയിൽ ‘ജീവിച്ച’ ചില അഭിനയതക്കളിൽ ഒരാളാണ് പ്രതാപ് പോത്തൻ. അഭിനയം ജീവശ്വാസമായി കരുതിയിരുന്ന അദ്ദേഹം എല്ലാകാലവും നിലനിന്നത് സിനിമയ്ക്ക് വേണ്ടിയാണ്.
മലയാളസിനിമലോകത്തേക്ക് തകരയിലൂടെ അരങ്ങേറ്റം കുറിച്ച പ്രതാപ് പോത്തന് 2014 ലാണ് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറിപുരസ്കാരം ലഭിച്ചത്. വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന് എന്ന ചിത്രത്തിലെ അഭിനയമികവാണ് പ്രതാപിന്റെ പ്രതിഭയ്ക്ക് അംഗീകാരം നേടികൊടുത്തത്. അഭിനയം, സംവിധാനം, തിരക്കഥ, നിര്‍മാണം തുടങ്ങി സിനിമയുടെ സമസ്തമേഖലയും കൈയൊപ്പുചാര്‍ത്തിയ പ്രതാപ് പോത്തനെ തേടി വൈകിയാണ് പുരസ്കാരം എത്തിയത്.
തകരയിലെയും ചാമരത്തിലെയും മികച്ച അഭിനയത്തിന് നഷ്ടപ്പെട്ട പുരസ്കാരമാണ് ഫാസില്‍ മുഹമ്മദ്ദ് സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന് എന്നചിത്രത്തിലെ ‘ഔസേപ്പച്ചനെന്ന’ എഴുപത്തഞ്ചുക്കാരന്റെ കഥാപാത്രത്തിലൂടെ പ്രതാപ് പോത്തന് സ്വന്തമാക്കിയത്.
ശരീരഭാഷയിലും നടത്തത്തിലും സംഭാഷണങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്ന എഴുപത്തഞ്ചുകാരൻ കീഴടക്കിയത് ആരാധക മനസുകളെക്കാൾ കൂടുതൽ സിനിമയെ ഇഷ്ടപ്പെടുന്ന മനുഷ്യ ഹൃദയങ്ങൾക്ക് ആയിരുന്നു. ഇതിനെല്ലാം കാരണമായി പ്രതാപ് പോത്തൻ പറയുന്നത് ഇങ്ങനെ; `സംവിധായകന് കഥാപാത്രത്തെ കുറിച്ചുണ്ടായിരുന്ന ശക്തമായ കാഴ്ചപ്പാടാണ് എന്നെ ചിത്രത്തിലേക്കടുപ്പിച്ചതെന്നാ´യിരുന്നു.
മോഷ്ടിക്കാനായി വീട്ടില്‍ കയറുന്ന കള്ളനെ ഔസേപ്പച്ചന് തന്ത്രപൂര്‍വം മുറിയില്‍ പൂട്ടുകയും, എന്നാൽ വലിയ വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചുവന്ന ഔസേപ്പച്ചന് തനിക്ക് മിണ്ടാനും പറയാനും ലഭിച്ച ഒരാളായാണ് കള്ളനെ കാണുന്നത്, കള്ളന് സ്വന്തം അച്ഛനോടുള്ള ആത്മാര്‍ഥയും പണത്തിനായുള്ള ആവശ്യവും തിരിച്ചറിയുന്നതോടെ ഔസേപ്പച്ചന് കള്ളന്റെ സുഹൃത്ത് ആയി മാറുകയാണ്. ഇവരുടെ സൗഹൃദവും തുടര്‍ സംഭവങ്ങളിലൂടെ മുമ്പോട്ട് പോകുന്നു.
പ്രതാപ് പോത്തന് അഭിനയ ജീവിതത്തില്‍ ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിയ കഥാപാത്രമായിരുന്നു ഔസേപ്പച്ചന്.
ഔസേപ്പച്ചൻ കുറിച്ച് പ്രതാപ് പോത്തൻ പറഞ്ഞത് :
സിനിമയുടെ കഥ പറയുമ്പോള്‍ ഈ റോളിന് എന്തിനാണ് എന്നെ തീരുമാനിച്ചതെന്ന് എനിക്ക് അത്ഭുതമായിരുന്നു. മുമ്പ് ഭരതന് മാത്രമേ അത്തരത്തില്‍ അവസരം തന്ന് എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളൂ. എന്റെ ആയുസ്സില്‍ എനിക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഔസേപ്പച്ചന്. വ്യത്യസ്തരീതിയില്‍ മേക്കപ് ഇട്ട് അഭിനയിച്ചു. നവരസങ്ങള്‍ പ്രകടിപ്പിക്കേണ്ട കഥാപാത്രം. അതെനിക്കൊരു ചലഞ്ചായിരുന്നു. 40 ദിവസത്തെ എന്റെ ആയുസ്സ് ഞാന്‍ ആ കഥാപാത്രത്തിന് കൊടുത്തു. പുതിയതരം നടത്തം, ഉച്ചാരണം, ഭാവങ്ങള്‍ എല്ലാം. സിനിമയില്‍ ഞാന്‍ കാണില്ല ഔസേപ്പച്ചന് മാത്രമേ കാണൂ. ഇതിലുംകൂടുതല്‍ ഒരു കഥാപാത്രത്തോട് ഇഴുകിച്ചേരാന്‍ എനിക്കാവില്ല. മുമ്പ് തകരയില്‍ ഞാന്‍ അങ്ങനെചെയ്തിട്ടുണ്ട്.
അവാര്‍ഡ് വലിയ സന്തോഷവും അംഗീകാരവും നല്കുന്നു. ജീവിതം പൂര്‍ണമായി സിനിമയ്ക്ക് സമര്‍പ്പിച്ചതിന് ഒടുവില്‍ ജന്മനാട്ടില്നിന്ന് ലഭിച്ച അംഗീകാരം. തകരചെയ്യാന് ഈസിയായിരുന്നു. ഔസേപ്പച്ചന് എന്നെ പാടുപെടുത്തിയ വേഷമായിരുന്നു. എല്ലാവരുടെയും ജീവിതത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. ഇതുപൊലൊരു മുഴുനീളവേഷം എനിക്ക് ആയുസില്‍ ഇനി കിട്ടിയെന്ന് വരില്ല. നടന് എന്ന നിലയില്‍ സ്വയംതെളിയിക്കാന് എനിക്ക് കിട്ടുന്ന അവസാന ചാന്‍സായിരിക്കും ഇതെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പലര്‍ക്കും എന്നെ അഭിനയിക്കാന്‍ വിളിക്കാന്‍ ഭയമുണ്ട്. മനസ്സില്‍ തോന്നുന്നകാര്യം ഞാന്‍ ശക്തമായി പറയും. നിലപാട് വെളിപ്പെടുത്താന്‍ എനിക്ക് ഭയമില്ല.