celebrity

ഇങ്ങളല്ലേ നമ്മുടെ യഥാര്‍ഥ കടുവ’; ടൈഗര്‍ ഡേയില്‍ മമ്മൂട്ടി പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ

വേറിട്ട വേഷപ്പകർച്ചകളിലൂടെ മമ്മൂട്ടി പങ്കുവെക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൻ പ്രചാരമാണ് നേടിയെടുക്കുന്നത്. ഇന്ന് ടൈഗർ ദിനത്തോടനുബന്ധിച്ചു അദ്ദേഹം പങ്കുവെച്ച ചിത്രത്തെയും ആരാധകവൃത്തം നിറമനസ്സുകളോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ദിവസം ചെല്ലുംതോറും കൂടി വരുന്ന ഒളിമങ്ങാത്ത സൗന്ദര്യവും പ്രായം തെല്ലും പ്രതിഫലിപ്പിക്കാത്ത പ്രകൃതവും അദ്ദേഹത്തിന് എന്നും ജനമനസ്സുകളിൽ ഒരു വേറിട്ട ഇടമാണ് മാറ്റിവെയ്ക്കപ്പെടുന്നത്.

വ്യത്യസ്ത ലുക്കുകളില്‍ പലപ്പോഴായി മമ്മൂട്ടി എത്താറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ഒരു ഫോട്ടോ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
‘ഹാപ്പി ടൈഗര്‍ ഡേ’എന്ന് എഴുതിയാണ് മമ്മൂട്ടി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇങ്ങളല്ലേ നമ്മുടെ യഥാര്‍ഥ കടുവ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. നിങ്ങള്‍ പുലി അല്ല സിംഹമാണ് എന്നും കമന്റുകള്‍ വേറെയുമുണ്ട്. എന്തായാലും മമ്മൂട്ടിയുടെ പുതിയ ഫോട്ടോ ആരാധകര്‍ ആഘോഷിക്കുകയാണ്.

ബി ഉണ്ണികൃഷ്‍ണന്റെ പുതിയ സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. പൂയംകുട്ടിയില്‍ ആണ് മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. വണ്ടിപ്പെരിയാറും ചിത്രത്തിന്‍റെ ലൊക്കേഷനാണ്. മമ്മൂട്ടി ബി ഉണ്ണികൃഷ്‍ണൻ ചിത്രത്തില്‍ അഭിനയിക്കാൻ എത്തുന്നതിന്റെ വീഡിയോ ആണ് അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നത്.മോഹന്‍ലാല്‍ നായകനായെത്തിയ ‘ആറാട്ടി’നു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ‘ആറാട്ടി’നു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഓപ്പറേഷൻ ജാവയുടെ ക്യാമറ കൈകാര്യം ചെയ്‍ത ഫൈസ് സിദ്ദിഖ് ആണ്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീൺവർമ്മ, ചമയം ജിതേഷ് പൊയ്യ, നിർമ്മാണ നിർവ്വഹണം അരോമ മോഹൻ, കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന സിനിമയുടെ നിർമ്മാണം ആർ ഡി ഇല്യൂമിനേഷന്‍സ് ആണ്.

റോഷാക്ക്‌’ എന്ന ചിത്രമാണ് മമ്മൂട്ടി ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് നിസാം ബഷീർ ആണ്. ഇപ്പോഴിതാ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ സിനിമയുടെ അവസാന ഷെഡ്യൂൾ ദുബൈയിൽ ആയിരുന്നു ചിത്രീകരിച്ചത്’കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ‘റോഷാക്ക്‌’. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് ‘അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. അതേസമയം ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്.ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. നിമീഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close