KERALANEWS

‘നിങ്ങള്‍ ലെസ്ബിയന്‍സാണോ’? ചോദ്യങ്ങളോട് പ്രതികരിച്ച് രഞ്ജിനിമാര്‍

മലയാളികളുടെ പ്രിയഗായിക രഞ്ജിനി ജോസും അവതാരക രഞ്ജിനി ഹരിദാസും തമ്മിലുള്ള അടുത്ത സൗഹൃദം ഏവർക്കും അറിയാവുന്ന കാര്യമാണ്. ഇരുപത് വർഷത്തോളമായി ഇരുവരും സുഹൃത്തുക്കളാണ്.

ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പലപ്പോഴും കേട്ടിട്ടുള്ള ചോദ്യമാണ് ‘നിങ്ങള്‍ ലെസ്ബിയന്‍സാണോ?’ എന്നതെന്നും ദയവുചെയ്ത് സൗഹൃദത്തെ റൊമാന്റിസൈസ് ചെയ്യരുതെന്നും ഇരുവരും തുറന്നു പറയുന്നു. ഗായകന്‍ വിജയ് യേശുദാസുമായുള്ള ബന്ധത്തെ കുറിച്ചും രഞ്ജിനി ജോസ് പ്രതികരിച്ചു.

‘ഒരു ഷൂട്ടിനിടയിലാണ് വിജയ് യേശുദാസുമായി ബന്ധമാണെന്ന വാര്‍ത്ത ഓണ്‍ലൈനില്‍ കാണുന്നത്. വിജയും ഞാനും നല്ല സുഹൃത്തുക്കളാണ്. ഞാനുടനെ വിജയ്ക്ക് മെസ്സേജ് ചെയ്തു. ഞാനും നീയും എപ്പോള്‍ പ്രേമത്തിലായി എന്നായിരുന്നു അവന്റെ മറുചോദ്യം. ഈ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ കേസ് കൊടുക്കാന്‍ ചിലരൊക്കെ ഉപദേശിച്ചിരുന്നു.’ രഞ്ജിനി ജോസ് പറയുന്നു.

നടി ​ഗീതയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…

നടിയെ ആക്രമിച്ച കേസിൽ നടി ​ഗീത വിജയൻ നടത്തിയ പരാമർശങ്ങൾ ചർച്ചയാകുന്നു. ഇരയായ പെൺകുട്ടിയും ദിലീപുമൊക്കെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു എന്നും ദിലീപ് അങ്ങനെ ചെയ്യുമോയെന്ന് അറിയില്ലെന്നും ​ഗീത പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ദിലീപുമായി എനിക്ക് വലിയ ബന്ധമില്ല. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ഒരു പടം ഒരുമിച്ച് ചെയ്തു. ആ സിനിമയിൽ ആദ്യത്തെ കാമുകി ഞാനായിരുന്നു. പിന്നെ ദിലീപുമായി സംസാരിക്കുന്നത് വെട്ടം സിനിമയ്ക്കിടെയാണ്. അപ്പോൾ ഹലോ, ഹായ് പറയും. പിന്നെ അമ്മ യോഗത്തിന് വരുമ്പോൾ ഞാൻ കണ്ടില്ലെങ്കിലും ഇങ്ങോട്ട് വന്ന് തട്ടി ഹായ് ഗീതാ സുഖം തന്നെ അല്ലേ എന്ന് ചോദിക്കും. ദിലീപുമായി ഇത്രയുമാണ് എനിക്കുളള അടുപ്പം. എനിക്ക് അറിയുന്ന ദിലീപ് ഇതാണ്. പക്ഷേ പലതും പറഞ്ഞ് കേൾക്കുന്നുണ്ട്.

ഇരയായ പെൺകുട്ടിയും ദിലീപുമൊക്കെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അവരുടെ വലിയൊരു ഗ്യാംങ് തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന് സത്യമായും അറിയില്ല. കാരണം അവർ അത്രയും വലിയ സുഹൃത്തുക്കളുടെ ഗ്യാംങ് ആയിരുന്നു. ദിലീപ് അങ്ങനെ ചെയ്യുമോ.. അറിയില്ല. സേഫ് സോണിൽ നിൽക്കാനല്ല ഇത് പറയുന്നത്. എനിക്ക് അറിയില്ല.

ഇനി ഇങ്ങനെയൊന്നും ആർക്കും നടക്കാതിരിക്കട്ടെ. അത് ശരിയല്ല. ആ കുട്ടി പറയുന്നത് പോലെയാണ് സംഭവിച്ചിരിക്കുന്നത് എങ്കിൽ അത് വളരെ വേദനിപ്പിക്കുന്നതാണ്. ദിലീപ് ആരോപണ വിധേയൻ മാത്രമാണ്. വിധിയൊന്നും വന്നിട്ടില്ലല്ലോ. ഒരു വശത്ത് നോക്കുമ്പോൾ ഇരയോട് സഹതാപമുണ്ട്. എന്നാൽ മറുവശത്ത് നോക്കുമ്പോഴും, അത് പറയാനാകില്ല’ ഗീതാ വിജയൻ പറഞ്ഞു’.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close