KERALANEWS

തൃശ്ശൂരിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂർ ചെമ്പുക്കാവ് ജങ്ഷനില്‍ ബസ് സ്റ്റോപ്പില്‍ നിന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് മുന്നിൽ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. അഞ്ചേരി മരിയാപുരം സ്വദേശി മുതുക്കന്‍ വീട്ടില്‍ സിബി (34) ആണ് പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍ പോകുന്നതിനായി പെണ്‍കുട്ടിയുടെ അച്ഛന്‍ ചെമ്പുക്കാവ് ജങ്ഷനില്‍ ബസ് സ്റ്റോപ്പില്‍ ഇറക്കി. മറ്റാരുമില്ലാതിരുന്ന സമയത്ത് ബസ് സ്റ്റോപ്പിന് സമീപം എത്തിയ ഇയാള്‍ ഓട്ടോറിക്ഷ അവിടെ നിര്‍ത്തി. പിന്നിലെ സീറ്റിലേക്ക് മാറിയിരുന്ന് കുട്ടിയെ നോക്കി നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന് മുന്‍പും സമാനമായ കുറ്റത്തിന് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. പ്രതിയെ റിമാന്റ് ചെയ്തു.

നടി ​ഗീതയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…

നടിയെ ആക്രമിച്ച കേസിൽ നടി ​ഗീത വിജയൻ നടത്തിയ പരാമർശങ്ങൾ ചർച്ചയാകുന്നു. ഇരയായ പെൺകുട്ടിയും ദിലീപുമൊക്കെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു എന്നും ദിലീപ് അങ്ങനെ ചെയ്യുമോയെന്ന് അറിയില്ലെന്നും ​ഗീത പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ദിലീപുമായി എനിക്ക് വലിയ ബന്ധമില്ല. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ഒരു പടം ഒരുമിച്ച് ചെയ്തു. ആ സിനിമയിൽ ആദ്യത്തെ കാമുകി ഞാനായിരുന്നു. പിന്നെ ദിലീപുമായി സംസാരിക്കുന്നത് വെട്ടം സിനിമയ്ക്കിടെയാണ്. അപ്പോൾ ഹലോ, ഹായ് പറയും. പിന്നെ അമ്മ യോഗത്തിന് വരുമ്പോൾ ഞാൻ കണ്ടില്ലെങ്കിലും ഇങ്ങോട്ട് വന്ന് തട്ടി ഹായ് ഗീതാ സുഖം തന്നെ അല്ലേ എന്ന് ചോദിക്കും. ദിലീപുമായി ഇത്രയുമാണ് എനിക്കുളള അടുപ്പം. എനിക്ക് അറിയുന്ന ദിലീപ് ഇതാണ്. പക്ഷേ പലതും പറഞ്ഞ് കേൾക്കുന്നുണ്ട്.

ഇരയായ പെൺകുട്ടിയും ദിലീപുമൊക്കെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അവരുടെ വലിയൊരു ഗ്യാംങ് തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന് സത്യമായും അറിയില്ല. കാരണം അവർ അത്രയും വലിയ സുഹൃത്തുക്കളുടെ ഗ്യാംങ് ആയിരുന്നു. ദിലീപ് അങ്ങനെ ചെയ്യുമോ.. അറിയില്ല. സേഫ് സോണിൽ നിൽക്കാനല്ല ഇത് പറയുന്നത്. എനിക്ക് അറിയില്ല.

ഇനി ഇങ്ങനെയൊന്നും ആർക്കും നടക്കാതിരിക്കട്ടെ. അത് ശരിയല്ല. ആ കുട്ടി പറയുന്നത് പോലെയാണ് സംഭവിച്ചിരിക്കുന്നത് എങ്കിൽ അത് വളരെ വേദനിപ്പിക്കുന്നതാണ്. ദിലീപ് ആരോപണ വിധേയൻ മാത്രമാണ്. വിധിയൊന്നും വന്നിട്ടില്ലല്ലോ. ഒരു വശത്ത് നോക്കുമ്പോൾ ഇരയോട് സഹതാപമുണ്ട്. എന്നാൽ മറുവശത്ത് നോക്കുമ്പോഴും, അത് പറയാനാകില്ല’ ഗീതാ വിജയൻ പറഞ്ഞു’.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close