INDIANEWS

മരണാനന്തരം വിവാഹിതരായി ചന്ദപ്പയും ശോഭയും; വിചിത്രമായ ‘പ്രേത കല്യാണം’ ഇങ്ങനെ..

ശോഭയും ചന്ദപ്പയും വ്യാഴാച വിവാഹിതരായി. പരമ്പരാഗത രീതിയിലായിരുന്നു വിവാഹച്ചടങ്ങുകൾ. ഇതിലിപ്പോ എന്താ പ്രത്യേകത എന്നല്ലേ… വധുവരന്മാർ മരിച്ചിട്ട് മുപ്പത് കൊല്ലം കഴിഞ്ഞിരിക്കുന്നു.. കേട്ടിട്ട് വിചിത്രമായി തോന്നുന്നു അല്ലെ.. ഇതാണ് മരണശേഷമുള്ള വിവാഹം. ഒരസാധാരണ വിവാഹം, പ്രേത കല്യാണം എന്നൊക്കെയാണ് ഇത് പൊതുവെ അറിയപ്പെടുന്നതും.

കര്‍ണാടകയുടേയും കേരളത്തിന്റേയും ചില ഭാഗങ്ങളില്‍ നിലവിലുള്ള ഒരു പ്രത്യേക ചടങ്ങാണ് പ്രേത കല്യാണം. ജനിക്കുമ്പോള്‍ തന്നെ ജീവന്‍ നഷ്ടമാകുന്നവര്‍ക്ക് വേണ്ടിയാണ് ഈ വിവാഹം നടത്തുന്നത്. മരിച്ചവരുടെ ആത്മാക്കള്‍ക്ക് വേണ്ടിയാണ് ഈ ചടങ്ങ് നടത്തുന്നത്. യൂട്യൂബറായ അന്നി അരുണ്‍ ഇത്തരമൊരു വിവാഹത്തിന്റെ വിശേഷങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

“ഞാനിന്നൊരു വിവാഹത്തില്‍ പങ്കെടുക്കുകയാണ്. വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഇത്തരമൊരു ട്വീറ്റിന്റെ ആവശ്യമുണ്ടോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എന്താണെന്നു വെച്ചാല്‍ വരന്‍ മരിച്ചു, വധുവും മരിച്ചതാണ്, ഏതാണ്ട് 30 കൊല്ലം മുമ്പ്. അവരുടെ വിവാഹമാണിന്ന്”. 20 ട്വീറ്റുകളിലായാണ് അന്നി അരുണ്‍ വിവാഹവിശേഷങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഏറെ പ്രാധാന്യത്തോടെയാണ് പ്രേത കല്യാണം നടത്തുന്നത്. പിറവിയില്‍ തന്നെ മരിക്കുന്ന കുട്ടിയ്ക്ക്‌ പറ്റിയ അത്തരത്തില്‍ മരിച്ച മറ്റൊരു പങ്കാളിയെ കണ്ടെത്തിയാണ് വിവാഹം നടത്തുന്നത്. ഇരുവരുടേയും വീട്ടുകാര്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിച്ച് വിവാഹം നിശ്ചയിക്കും. എല്ലാ ചടങ്ങുകളും സാധാരണ വിവാഹത്തിന്റേതുപോലെ തന്നെ. കുട്ടികളേയും അവിവാഹിതരേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാറില്ല. ഗംഭീരസദ്യയും ഉണ്ടാകും.

എറ്റവും ഒടുവിലത്തെ ട്വീറ്റില്‍ അരുണ്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു-അവര്‍ ഏറെ ആനന്ദത്തോടെ അനന്തകാലം ഒരുമിച്ച് ജീവിക്കും, മരണാനന്തരം…!

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close