KERALANEWS

അവിചാരിതമായ പ്രശ്നങ്ങള്‍ കടന്നുവരാം; കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ഏറ്റെടുക്കാതിരിക്കുക; അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസഫലം

മേടം രാശിയില്‍ ജനിച്ചവര്‍…

മതപരവും ആത്മീയവുമായ കാര്യങ്ങള്‍ ഇടപെടുന്നതിലൂടെ സമാധാനം ലഭിക്കാം. വീട്ടില്‍ പുതുക്കിപ്പണികളുണ്ടാകാം. പരിശ്രമങ്ങള്‍ക്ക് ഫലം കിട്ടാം. ചിന്തകളിലൂടെ പലതിനും സ്വയം ഉത്തരം കണ്ടെത്തും. മോശം വാര്‍ത്തകള്‍ മനസിനെ അലട്ടാം. ബിസിനസ് സാധാരണനിലയില്‍ തന്നെ തുടരും.

ഇടവം രാശിയില്‍ ജനിച്ചവര്‍…

നല്ല കാര്യങ്ങള്‍ക്കായി ആരുമായെങ്കിലും ആശയക്കൈമാറ്റം നടക്കാം. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കാം. സവിശേഷമായ കഴിവുകളുള്ളവര്‍ ഇതിന് വേണ്ടി സമയം ചെലവിടുക. ഇതിലൂടെ സമാധാനം ലഭിക്കാം. ഭാവിയില്‍ വരുമാനം കിട്ടാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കും. വീട്ടിലെ ആരുടെയെങ്കിലും ആരോഗ്യനിലയില്‍ അതൃപ്തി വരാം. എന്നാല്‍ എല്ലാം പെട്ടെന്ന് തന്നെ ശരിയാകാം. പുറമെക്കാരുമായി അത്ര അടുപ്പം വേണ്ട. ബിസിനസ് കാര്യങ്ങളില്‍ കഠിനമായ പരിശ്രമങ്ങള്‍ വേണ്ടിവരാം.

മിഥുനം രാശിയിൽ ജനിച്ചവര്‍…

വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. കഴിവുകള്‍ പ്രകടിപ്പിക്കപ്പെടും. അനാവശ്യമായ ചെലവുകള്‍ കുറയ്ക്കാം. ഇല്ലെങ്കില്‍ ബഡ്ജറ്റിനെ ചൊല്ലി വിഷമിക്കേണ്ടിവരാം. ആരോഗ്യം മെച്ചപ്പെടുത്താൻ അല്‍പസമയം ചെലവിടുക. വീട്ടിലെ അന്തരീക്ഷം നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോവുക. ആരോഗ്യനില തൃപ്തികരം.

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍…

മടി പിടിച്ച് ഇരിക്കരുത്. മാര്‍ക്കറ്റിംഗ്- മീഡിയ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ അന്വേഷിച്ച് മനസിലാക്കുക. മറ്റുള്ളവരുടെ സഹായത്തിന് കാത്തുനില്‍ക്കാതെ ജോലികള്‍ പൂര്‍ത്തിയാക്കുക. ഇത് ശുഭാപ്തിവിശ്വാസം നല്‍കും. നിങ്ങളുടെ കരുണ മറ്റുള്ളവര്‍ മുതലെടുക്കാം. വീട്- വാഹനം എന്നിവയുമായി ബന്ധപ്പെട്ട പേപ്പറുകള്‍ സൂക്ഷിച്ചുവയ്ക്കുക. അസിഡിറ്റി- ഗ്യാസ് പ്രശ്നങ്ങള്‍ വരാം.

ചിങ്ങം രാശിയില്‍ ജനിച്ചവര്‍…

പ്രതിസന്ധിഘട്ടങ്ങളിലും ക്ഷമയോടെ മുന്നോട്ട് പോകാം. പണം നിക്ഷേപിക്കുന്നതിന് മുമ്പ് എപ്പോഴും അന്വേഷണങ്ങള്‍ നടത്തുക. സാമൂഹികമായി ഒരുപാട് ഇടപെടലുകള്‍ വേണ്ട. ബിസിനസ് സംബന്ധമായി പ്രശ്നഭരിതമായ കാര്യങ്ങളില്‍ പലവട്ടം ചിന്തിക്കുക. ഈഗോ കാരണം ഭാര്യാ-ഭര്‍തൃബന്ധങ്ങളിലെ തര്‍ക്കങ്ങള്‍ രൂക്ഷമാകാം. ആരോഗ്യനില തൃപ്തികരം.

കന്നി രാശിയിൽ ജനിച്ചവര്‍…

മനസമാധാനം ലഭിക്കും. വീട്ടിലെ മുതിര്‍ന്നവരോട് കരുതലോടെ പെരുമാറുകയും അവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക. ചെറുപ്പക്കാര്‍ക്ക് കരിയര്‍ സംബന്ധമായ കാര്യങ്ങളില്‍ ആശ്വാസം. കാര്യങ്ങള്‍ മനസിലാക്കാതെ തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. മനസമാധാനത്തിന് വേണ്ടി മതപരമായ കാര്യങ്ങളെ ആശ്രയിക്കാം. ജോലിഭാരമുണ്ടെങ്കിലും വീട്ടിലും സമയം ചെലവിടും. പാരിസ്ഥിതിക ഘടകങ്ങള്‍ മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ വരാം.

തുലാം രാശിയിൽ ജനിച്ചവര്‍…

മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തിലാകാം. പ്രതീക്ഷിച്ചതിലധികം വിജയം കൈവരാം. മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. ആവശ്യക്കാരെ സഹായിക്കുന്നതിലൂടെ സന്തോഷം കിട്ടാം. ആരില്‍ നിന്നും കൂടുതലായി ഒന്നും പ്രതീക്ഷിക്കരുത്. പ്രതീക്ഷ നഷ്ടമാകുന്നത് മൂലം നിരാശ പിടിപെടാം. ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് സാധ്യത.

വൃശ്ചികം രാശിയിൽ ജനിച്ചവര്‍…

ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലൂടെ ആത്മവിശ്വാസം കൈവരാം. നിങ്ങള്‍ക്ക് ഗുണം നല്‍കാനിടയുള്ള ചിലരെ പരിചയപ്പെടാം. വീട്ടിലെ മുതിര്‍ന്നവരുടെ സ്നേഹവും അനുഗ്രഹവും ലഭിക്കാം. ജോലി മൂലം മനസിന് ഭാരമാകാതെ നോക്കുക. സമയം നേരിയ രീതിയില്‍ പ്രതികൂലമാണ്. പ്രണയബന്ധത്തിന് വീട്ടില്‍ നിന്ന് അനുമതി ലഭിക്കുന്നതോടെ സന്തോഷം ലഭിക്കാം. ആരോഗ്യനില തൃപ്തികരം.

ധനു രാശിയിൽ ജനിച്ചവര്‍…

സാമ്പത്തികകാര്യങ്ങളില്‍ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാം. ജോലി അധികമായിരിക്കും, അതുപോലെ തന്നെ വിജയവും കൈവരാം. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ആളുകള്‍ അടുത്ത് വരാം. പല കാര്യങ്ങളിലും ഭാഗ്യം തുണയ്ക്കാം. ജോലിയുണ്ടെങ്കിലും വീട്ടുകാരുമായി സന്തോഷം പങ്കിടാൻ സമയം കിട്ടാം. ആരോഗ്യനില തൃപ്തികരം.

മകരം രാശിയിൽ ജനിച്ചവര്‍…

ദിവസങ്ങള്‍ക്ക് ശേഷം നല്ലൊരു വാര്‍ത്ത മനസിന് സന്തോഷം നല്‍കാം. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. അടുത്തൊരു ബന്ധുവിന്‍റെ പ്രശ്നം പരിഹരിക്കാൻ നിങ്ങളെ കൊണ്ട് കഴിഞ്ഞേക്കാം. അമിത ആത്മവിശ്വാസം വേണ്ട. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ പ്രമോഷൻ ചെയ്യേണ്ടിവരാം. നിങ്ങളുടെ സാന്നിധ്യം വീട്ടില്‍ സന്തോഷം കൊണ്ടുവരാം. പഴയ ഏതെങ്കിലും രോഗങ്ങള്‍ തിരിച്ചുവരാം.

കുംഭം രാശിയിൽ ജനിച്ചവര്‍…

വീട്ടിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടാം. ജോലി മെച്ചപ്പെടുകയും പേര് ലഭിക്കുകയും ചെയ്യാം. ധൈര്യവും ഉന്മേഷവും തോന്നാം. പ്രതിസന്ധിഘട്ടങ്ങളില്‍ സംയമനം പാലിക്കാം. അവിചാരിതമായ പ്രശ്നങ്ങള്‍ കടന്നുവരാം. നല്ല കാര്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗപ്പെടാം. ബിസിനസില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ ചിന്തിക്കുക. എല്ലാ കാര്യങ്ങളും കുടുംബാംഗങ്ങളുമായി ആലോചിക്കുക. മോശം ശീലങ്ങളും മോശം സൗഹൃദങ്ങളും ഒഴിവാക്കുക.

മീനം രാശിയിൽ ജനിച്ചവര്‍…

ജോലിഭാരമുണ്ടെങ്കിലും വീട്ടുകാരുമായി കൂടുതല്‍ സമയം ചെലവിടും. വികാരങ്ങള്‍ക്ക് പകരം ബുദ്ധി പ്രയോഗിക്കേണ്ട സമയം. ചെറുപ്പക്കാര്‍ക്ക് വിജയത്തിനായി മറ്റുള്ളവരുടെ സഹായം ലഭിക്കാം. മനസമാധാനത്തിനായി ആത്മീയ കാര്യങ്ങളില്‍ മുഴുകാം. വീട്ടിലെ മുതിര്‍ന്നവരുടെ ഉപദേശം നിസാരമാക്കേണ്ട. ബിസിനസ് കാര്യങ്ങള്‍ നേരിയ രീതിയില്‍ അനുകൂലം. ഭാര്യാ-ഭര്ൃതൃബന്ധത്തില്‍ തര്‍ക്കങ്ങള്‍ക്ക് സാധ്യത.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close