‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്’; അച്ഛന്റെ ഡയലോഗ് വീണ്ടും വൈറലാക്കി വിനീത് ശ്രീനിവാസൻ

സന്ദേശം എന്ന സിനിമയിൽ ‘പോളണ്ടിനെ കുറിച്ച ഒരക്ഷരം മിണ്ടരുത്’ എന്ന പ്രഭാകരൻ കോട്ടപ്പള്ളിയുടെ ഡയലോഗ് മലയാളികൾക് മറക്കാനാവില്ല. സത്യൻ അന്തികാട് സംവിധാനം ചെയ്ത സന്ദേശത്തിന്റെ തിരക്കഥ എഴുതിയത് ശ്രീനിവാസാനാണ്. ശ്രീനിവാസന്റെ ആ ഡയലോഗ് ഇപ്പോള്‍ വീണ്ടും വൈറലാക്കിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്.
മീമുകളും ട്രോളുകളും നിറഞ്ഞോടുന്ന ശ്രീനിവാസന്റെ പ്രശസ്ത ഡയലോഗ് പോളണ്ടിൽ പോയി പറഞ്ഞിരിക്കുവാണ് മകൻ വിനീത് ശ്രീനിവാസൻ .
അവിടെ പോയപ്പോള്‍ അച്ഛന്റെ ഡയലോഗുള്ള ടീഷര്‍ട്ട് ധരിച്ച് ‘മിണ്ടരുത്’ എന്ന ആംഗ്യത്തില്‍ നില്ക്കുന്ന ചിത്രമാണ് വിനീത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഈ ചിത്രം എടുത്തത് ഭാര്യ ദിവ്യയാണ്. ടീഷര്‍ട്ട് നല്‍കിയത് ആര്‍ജെ മാത്തുക്കുട്ടിയാണെന്നും വിനീത് പോസ്റ്റില്‍ പറയുന്നുണ്ട്.
ഇതിന് താഴെ നിരവധി കമന്റുകളുണ്ട്. ‘സ്മരണ വേണം…സ്മരണ’ എന്ന് ആര്‍ജെ മാത്തുക്കുട്ടി തന്നെ കമന്റ് ചെയ്തിട്ടുണ്ട്. ഇനി നിക്കരാഗ്വായില്‍ എന്തു സംഭവിച്ചുവെന്ന് നോക്കൂ എന്നും ചില ആരാധകര്‍ പ്രതികരിച്ചിട്ടുണ്ട്.