Uncategorized
വീട്ടമ്മയെ കാണ്മാനില്ല, പുഴയില്‍ ചാടിയതായി സംശയം; തിരച്ചില്‍ തുടരുന്നു

മൂന്നാര്‍: വീട്ടമ്മയെ കഴിഞ്ഞ ദിവസം രാത്രി മുതൽ കാണ്മാനില്ല. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശിയായ മുത്തുമാരിയെയാണ് (68) ആണ് കാണാതായത്.വീട്ടമ്മ പുഴയിൽ ചാടിയതാവാം എന്ന ബന്ധുക്കളുടെ സംശയത്തെ തുടര്‍ന്ന് മൂന്നാര്‍ പൊലീസിന്റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്തു തോരാതെ പെയ്ത മഴ കാരണം പുഴയില്‍ ഒഴുക്ക് അതിശക്തമായിരുന്നു
മൂന്നാര്‍ എഎല്‍പി സ്കൂള്‍ അധ്യാപകനായ മകന് ഗണേഷന്റെ പരാതിയെ തുടര്‍ന്നാണ് തിരച്ചില്‍ ആരംഭിച്ചത്. രണ്ടു ദിവസങ്ങളായി മേഖലയില്‍ ശക്തമായ മഴ പെയ്തതു മൂലം പുഴയില്‍ ഒഴുക്ക് ശക്തമായിരുന്നു. ഒഴുക്കില്‍പ്പെട്ടിരിക്കാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പരാതിയില്‍ പോലീസ് അന്വേഷണംആരംഭിച്ചിട്ടുണ്ട്.