KERALANEWS

സ്വന്തം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് വീടും പുരയിടവും ഇഷ്ടദാനം നൽകി വയോധിക; കരുതലിന്റെ കഥ പറഞ്ഞ് ചന്ദ്രമതിയമ്മ

നീണ്ട 14 വർഷക്കാലം തന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിന് വീടും പുരയിടവും ഇഷ്ടദാനം നൽകി മാതൃകയായി വീട്ടമ്മ. അടൂര്‍ മണ്ണടി മുഖംമുറി സ്വദേശിനി ചന്ദ്രമതിയമ്മ എന്ന 77 കാരിയാണ് സ്വന്തം വീടും പുരയിടവും കിടപ്പാടമില്ലാത്ത തന്റെ വാടകക്കാർക്ക് വിട്ടു നൽകിയത്. ചന്ദ്രമതിയമ്മയുടെ ഈ തീരുമാനത്തിന് പിന്നില്‍ വലിയൊരു കരുതലിന്റെ കഥകൂടിയുണ്ട്.

ഒരു സുപ്രഭാതത്തില്‍ കുളിയൊക്കെ കഴിഞ്ഞ് വീട്ട് വരാന്തയില്‍ വന്നിരുന്ന് ചന്ദ്രമതിയമ്മ വീട്ടിലെ വാടകക്കാരിയായ സരസ്വതി ചേച്ചിയെ വിളിച്ചു. വിളികേട്ട് ഓടിയെത്തിയ സരസ്വതിയോട് ചന്ദ്രമതിയമ്മ കാര്യം പറഞ്ഞു; ‘എന്റെ വീടും ഏഴര സെന്റ് സ്ഥലവും പൊന്നുവിന്റെ പേരില്‍ ഇഷ്ടദാനം എഴുതാന്‍ തീരുമാനിച്ചു’.

ചന്ദ്രമതിയമ്മയുടെ വാക്ക് കേട്ട നടുക്കം സരസ്വതി ചേച്ചിക്ക് മാറും മുമ്പ് തന്നെ പൊന്നുവിനെയും കൂട്ടി സബ് രജിസ്ട്രാര്‍ ആഫിസിലേക്ക് നടന്നു, 77 കാരിയായ ചന്ദ്രമതിയമ്മ. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ചന്ദ്രമതിയമ്മയുടെ കലർപ്പില്ലാത്ത നന്മയെ അഭിനന്ദിച്ചു. തന്റെ തീരുമാനത്തിന് പിന്നില്‍ വലിയൊരു കാരണമുണ്ടെന്ന് ഈ അമ്മ തന്നെ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close