celebrityMovies

‘അധികം സിനിമകളൊന്നും കണ്ടിട്ടില്ല; ആരുടേയും ആരാധകനുമായിരുന്നില്ല’; വിജയ് സേതുപതി പറയുന്നു

മികച്ച കഥാപാത്രങ്ങൾകൊണ്ട് പ്രേക്ഷകരെ കീഴടക്കിയ താരമാണ് വിജയ് സേതുപതി. നായകനും വില്ലനും തുടങ്ങി ഏത് വേഷവും വിജയ് സേതുപതി അനായാസം ആടി തകർക്കും. ചെറുപ്പത്തിൽ താൻ അങ്ങനെ സിനിമകൾ കണ്ടിട്ടില്ലെന്നും ആരുടേയും ആരാധകൻ ആയിരുന്നില്ലെന്നും തുറന്നു പറയുകയാണ് താരം.

“ചെറുപ്പത്തിൽ ഞാൻ അധികം സിനിമകളൊന്നും കണ്ടിട്ടില്ല. ആരുടേയും ആരാധകനുമായിരുന്നില്ല. സിനിമയിൽ മാത്രമല്ല, സ്പോർട്സിലോ മറ്റെന്തെങ്കിലും എക്സ്ട്രാ ആക്റ്റിവിറ്റികളുടെയ ഭാ​ഗമായിരുന്നില്ല.” കുട്ടിക്കാലത്തേക്കുറിച്ച് വിജയ് സേതുപതി ഇങ്ങനെയാണ് ഓർത്തെടുക്കുന്നത്. ആളുകളുടെ സെന്റിമെന്റ്സിനുമുന്നിൽ കരയുന്ന ഇമോഷണലായ കുട്ടി എന്ന് സ്വയം വിശേഷിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് അദ്ദേഹം.

“ഒരിക്കൽ ഞാൻ നടനാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. വിജയമുണ്ടായാൽ സന്തോഷം തോന്നും. പരാജയത്തിൽ നിരാശയും. എന്നാൽ സന്തോഷവും നിരാശയും ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കാറില്ല. വിജയത്തിൽ നിന്ന് കൂടുതൽ മെച്ചപ്പെടുത്തി വലിയ വിജയങ്ങൾ നേടാനുള്ള ശ്രമങ്ങൾ നടത്തും. പരാജയമാണെങ്കിൽ അതിൽ നിന്ന് പാഠം ഉൾക്കൊള്ളും. അത് പരിഹരിച്ച് മുന്നേറും.” വിജയ് സേതുപതി പറഞ്ഞു.

ഭാര്യയും മക്കളും സിനിമാസ്വാദകരാണ്. ഒട്ടുമിക്ക സിനിമകളും കാണും. തന്റെ അഭിനയത്തേക്കുറിച്ച് അവർക്കിടയിൽ പൊതുവേ നല്ല അഭിപ്രായമാണ്. വിമർശനങ്ങൾ കുറവാണ്. തന്റെ സിനിമകളും വേഷങ്ങളും ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

കൊടുംവനത്തില്‍ നാലാംക്ലാസുകാരന്‍ ഒറ്റയ്ക്ക് അലഞ്ഞത് രണ്ടുമണിക്കൂര്‍

കണ്ണൂർ: കോളയാട് പഞ്ചായത്തിലെ ചെക്യേരി പൂളക്കുണ്ട് പട്ടികവർഗ കോളനിയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് അർഷൽ എന്ന നാലാംക്ലാസുകാരൻ കാട്ടിൽ രണ്ടുമണിക്കൂർ ഒറ്റപ്പെട്ടു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഉരുൾപൊട്ടിയത്.

കനത്ത മഴയ്ക്കിടെ ഉഗ്രശബ്ദം കേട്ട് അർഷലും കുടുംബവും കാട്ടിലേക്ക് ഓടുകയായിരുന്നു. സമീപത്തെ മറ്റു മൂന്ന് കുടുംബങ്ങളും കൂടെയുണ്ടായിരുന്നെങ്കിലും ഇരുട്ടിൽ വഴിതെറ്റി. രണ്ടുമണിക്കൂറിലേറെയാണ് കണ്ണവത്തെ കൊടുംവനത്തിൽ ഒറ്റയ്ക്ക് അലഞ്ഞത്. ഏറെനേരത്തെ തിരച്ചിലിനൊടുവിൽ അർഷലിനെ കുടുംബാംഗങ്ങൾ കണ്ടെത്തി.

അർഷലിന്റെ വീടിന്റെ ഇരുവശങ്ങളിലൂടെയും ഉരുൾപൊട്ടലിൽ വെള്ളം കുത്തിയൊലിച്ചു. അർഷലും കുടുംബവും നിലവിൽ പെരിന്തോടി വേക്കളം എ.യു.പി. സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ്. സുരേഷ്-രേഷ്മ ദമ്പതിമാരുടെ മകനായ അർഷൽ കൊമ്മേരി ഗവ. യു.പി. സ്‌കൂളിലെ വിദ്യാർഥിയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close