NEWSTrendingWORLD

22കാരിയും കാമുകനും ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് ബാലിയിലെ പവിത്രമായ പർവതത്തിൽ വെച്ച്; വീഡിയോ വൈറലായതോടെ പോൺ താരങ്ങളെ തേടി പൊലീസും; റഷ്യൻ സുന്ദരിയും കാമുകനും വ്രണപ്പെടുത്തിയത് ഇന്തോനേഷ്യയിലെ ഹിന്ദു വികാരത്തെ

ബാലി: വിശുദ്ധമായി കരുതുന്ന ബാലിയിലെ ഒരു പർവതത്തിൽ സെക്സ് വീഡിയോ ചിത്രീകരിച്ച റഷ്യൻ പോൺതാരങ്ങളെ തേടി പൊലീസ്. വെറോണിക്ക ട്രോഷിന (22), അവളുടെ പങ്കാളി മിഖായേൽ മൊറോസോവ് (26) എന്നിവരെയാണ് അശ്ലീല വീഡിയോ ചിത്രീകരണത്തിന്റെ പേരിൽ പൊലീസ് തിരയുന്നത്. ഇന്തോനേഷ്യൻ ദ്വീപിലെത്തിയതിന് പിന്നാലെ ബത്തൂർ പർവതത്തിൽ അശ്ലീല വീഡിയോ ചിത്രീകരിച്ചു എന്നാണ് ബാലി പോലീസ് പറയുന്നത്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ 1.2 ദശലക്ഷത്തിലധികം ആളുകൾ കണ്ടു.

മോസ്കോയിൽ നിന്ന് 165 മൈൽ വടക്കുകിഴക്കായി റൈബിൻസ്കിൽ എന്ന പ്രദേശത്ത് നിന്നുള്ളവരാണ് പോൺ താരങ്ങൾ. ട്രോഷിന കഴിഞ്ഞ വർഷം തന്റെ ട്വിറ്റർ അക്കൗണ്ടിൽ ബത്തൂർ പർവതത്തിൽ വെച്ച് ചിത്രീകരിച്ച സെക്സ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അന്നുമുതൽ ഇന്തോനേഷ്യൻ പോലീസ് ഇരുവരെയും തിരയുകയാണ്. ഇന്തോനേഷ്യയിലെ പോലീസുകാർ താരങ്ങലെ പിടികൂടിയാൽ ഇരുവരും രാജ്യത്തെ നിയമം അനുസരിച്ച് ജയിലിലാകും. ബാലി ദ്വീപിലെ ഏറ്റവും പവിത്രമായ ഹിന്ദു കേന്ദ്രങ്ങളിലൊന്നാണ് ഈ പർവ്വതം.

അശ്ലീല വീഡിയോ പ്രചരിച്ചതോടെ ബാലിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇരുവരെയും ബാലിയിൽ തടഞ്ഞുവച്ചാൽ അവർക്ക് രണ്ട് വർഷവും എട്ട് മാസം വരെ തടവും അനുഭവിക്കേണ്ടിവരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മാസമാണ് വീഡിയോ വൈറലായതെങ്കിലും ഇത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് കഴിഞ്ഞ വർഷമാണെന്ന് പൊലീസ് പറയുന്നു. പോൺ താരങ്ങൽ എത്രനാൾ ദ്വീപിലുണ്ടായിരുന്നു എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close