KERALATrending

22 ദിവസത്തെ മഴക്കുറവ് ഏഴു ദിവസത്തിനുള്ളില്‍ നികത്തപ്പെട്ടു

തിരുവനന്തപുരം: ഒരാഴ്ച മുന്‍പു വരെ സംസ്ഥാനത്ത് കാലവര്‍ഷം ശരാശരിയില്‍ താഴെയായിരുന്നു. 22 ദിവസത്തെ മഴക്കുറവാണ് കഴിഞ്ഞ ഒരാഴ്ച മുന്‍പു വരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. എന്നാല്‍ ഒരാഴ്ച നിര്‍ത്താതെ പെയ്ത മഴ ഇത് പരിഹരിച്ചു. ഓഗസ്റ്റ് ഒന്നിന് 22 ശതമാനം മഴക്കുറവിലായിരുന്നു. എന്നാല്‍ ഒരാഴ്ചക്കിടെ 411.6 മില്ലീമീറ്റര്‍ മഴ പെയ്തു. കഴിഞ്ഞ ഒന്നിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴക്കുറവുണ്ടായിരുന്ന ജില്ലയാണ് ഇടുക്കി. 43 ശതമാനം മഴക്കുറവാണ് അന്ന് രേഖപ്പെടുത്തിയത്. എന്നാല്‍ കാലാവസ്ഥാ നിരീക്ഷണത്തിന്റെ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം ഇടുക്കിയിലെ മഴക്കുറവ് 12 ശതമാനമായി കുറഞ്ഞു.
57 ശതമാനം മഴക്കുറവിലായിരുന്ന വയനാട് ജില്ലയില്‍ ഇപ്പോള്‍ 26 ശതമാനമാണ് മഴക്കുറവ്. തൃശൂരിലെ മഴക്കുറവ് 37 ശതമാനത്തില്‍ നിന്ന് 21 ശതമാനമായും പാലക്കാട് ജില്ലയില്‍ 27 ശതമാനത്തില്‍ നിന്നും ഒരു ശതമാനം അധികമഴയിലേക്കും മഴക്കണക്കുകള്‍ മുന്നേറി. ആലപ്പുഴ, മലപ്പുറം ഒഴികെയുള്ള ജില്ലകളിലെല്ലാം കാലവര്‍ഷം ശരാശരി തികക്കുകയും ചെയ്തു. കാലവര്‍ഷത്തില്‍ ഇന്നലെ വരെ ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോട്ടയം ജില്ലയിലാണ്, 24 ശതമാനം അധിക മഴ. 22 ശതമാനം അധികമഴ പെയ്ത കോഴിക്കോട് ജില്ലയാണ് തൊട്ടുപിന്നില്‍.

Tags
Show More

Related Articles

Back to top button
Close