INDIANEWS

യുവതിയെ ബലാത്സംഗം ചെയ്തു; യോഗാചാര്യന്‍ പിടിയില്‍


ചെന്നൈ: ബലാത്സംഗത്തിന് യോഗാചാര്യന്‍ അറസ്റ്റില്‍. കോടമ്പക്കം സ്വദേശിയായ 45കാരനാണ് അറസ്റ്റിലായത്.

22 വയസുള്ള യുവതിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. നിരവധി തവണ താന്‍ പീഡിപ്പിക്കപ്പെട്ടതായി അവര്‍ വെളിപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങള്‍ അയാള്‍ പകര്‍ത്തുകയും ആരോടെങ്കിലും ഇതേക്കുറിച്ച് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

യോഗാരാജ് എന്നറിയപ്പെടുന്ന പൂവേന്ദ്രന്‍ ചിദംബരം എന്നയാളാണ് യുവതിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. ഏപ്രിലില്‍ ആണ് ആദ്യമായി യുവതിയെ ബലാത്സംഗം ചെയ്തത്. ശീതളപാനീയത്തില്‍ ഉറക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. പിന്നീട് ഇത് കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു തുടര്‍പീഡനങ്ങള്‍.

പിറന്നാള്‍ ആഘോഷത്തിന് എന്ന് പറഞ്ഞാണ് യുവതിയെ ഇയാള്‍ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. പല പെണ്‍കുട്ടികളുടെയും അശ്ലീല വീഡിയോകള്‍ ഇയാളുടെ ഫോണില്‍ ഉണ്ടെന്നും യുവതി ആരോപിക്കുന്നു. ഇയാളുടെ ലാപ്‌ടോപ്പും ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close