MoviesNEWSTrending

24 ചിത്രങ്ങൾ ,പെല്ലിശ്ശേരിയുടെ ചുരുളിയുടെ ആദ്യ പ്രദർശനവും ഇന്ന് (വ്യാഴം)

രാജ്യാന്തര ചലച്ചിത്രമേളയിൽ അഞ്ച് മല്സര ചിത്രങ്ങൾ അടക്കം ഇന്ന് പ്രദർശിപ്പിക്കുന്നത് 24 ചിത്രങ്ങൾ .
വിയറ്റ്നാം ചിതമായ റോം , അസർബൈജാൻ ചിത്രം ബിലേസ്വർ ,ആൻഡ്രെ മാറ്റിനസ് ചിത്രം ബേഡ് വാച്ചിങ് ,ബ്രസീലിയൻ ചിത്രം മെമ്മറി ഹൗസ് ,മോഹിത് പ്രിയദർശിയുടെ കോസ എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് . പെല്ലിശേരിയുടെ റിലീസ് ചിത്രം ചുരുളിയുടെ ആദ്യ പ്രദർശനവും ഇന്നുണ്ടാകും .ടാഗോറിൽ ഉച്ചകഴിഞ്ഞു 2.45 നാണ് പ്രദർശനം .

ലോക സിനിമാ വിഭാഗത്തിൽ ദി വേസ്റ്റ് ലാൻഡ് , ദി വുമൺ ഹു റാൻ ,ഡിയർ കോമ്രേഡ്‌സ് ,നോ വെയർ സ്‌പെഷ്യൽ , 9 ,75 ,തുടങ്ങിയ ഒൻപതു ചിത്രങ്ങളും ഇന്ത്യൻ സിനിമാ ഇന്ന് വിഭാഗത്തിൽ 12 x 12 അൺ ടൈറ്റിൽഡ് , ഗോഡ് ഓൺ ദി ബാൽക്കണി എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും .

Read Also:കിമ്മിന് ഇന്ന് മേളയുടെ ആദരം

മാജിക്കൽ റിയലിസത്തിലൂടെ ഋതുക്കള്‍ ചിത്രീകരിക്കുന്ന കിം കി ഡുക്കിന്റെ സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിഗ് , ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന് ആദരം അർപ്പിക്കുന്ന അഗ്രഹാരത്തിൽ കഴുതൈ എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും .നിള തിയേറ്ററിൽ വൈകിട്ട് 4.30 നാണ് പ്രദർശനം . കാലിഡോസ്‌കോപ്പ് വിഭാഗത്തിൽ കാൻ നീതർ ബി ഹിയർ നോർ ജേർണി ബിയോണ്ട് ആണ് പ്രദർശിപ്പിക്കുക .

Read Also:മൺമറഞ്ഞ പ്രതിഭകൾക്ക് മേളയുടെ ആദരം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close