Covid UpdatesINDIANEWS
24 മണിക്കൂറിനിടയില്‍ 22,000 കേസുകള്‍, രാജ്യത്ത് കോവിഡ് നിരക്കുയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 22,000 കേസുകളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 6,48,315 ആയി ഉയര്‍ന്നു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 442 മരണവും ഇതിനോടകം നടന്നു കഴിഞ്ഞു. ഇതോടെ മൊത്തം മരണസംഖ്യ 18,655 ആയി ഉയര്‍ന്നിട്ടുണ്ട്. 3,94,227 പേര് രോഗമുക്തി നേടിയിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച 2,35,433 കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തില്‍ വിദേശികളും ഉള്‍പ്പെടുന്നു.
മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് കോവിഡ് നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത്.
സംസ്ഥാനങ്ങള്‍ | ആകെ കേസുകള്‍ | ആക്ടീവ് | മുക്തി നേടിയത് | മരണം |
---|---|---|---|---|
മഹാരാഷ്ട്ര | 1,92,990 | 79,927 | 1,04,687 | 8,376 |
തമിഴ്നാട് | 1,02,721 | 42,958 | 58,378 | 1,358 |
ഡല്‍ഹി | 94,695 | 26,148 | 66,524 | 2,923 |
ഗുജറാത്ത് | 34,600 | 7,763 | 24,933 | 1,904 |
ഉത്തര്‍പ്രദേശ് | 25,797 | 7,451 | 17,597 | 749 |