INDIANEWSTop News

24 മണിക്കൂറിനിടെ രണ്ടു നവജാതശിശുക്കള്‍ കൂടി മരിച്ചു, രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രി സംശയത്തിന്റെ നിഴലില്‍

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വീണ്ടും ശിശു മരണം റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറുകളുടെ ഇടവേളയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. രണ്ട് നവജാതശിശുക്കള്‍ കൂടി ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇവിടെ മരിച്ചത് 9 കുട്ടികളാണ്. ഇതേ ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷവും നവജാതശിശുക്കള്‍ മരിച്ചത് വലിയ വാര്‍ത്തയാവുകയും അന്വേഷണം പ്രഖ്യാപിക്കപ്പെടുകയും ചെയ്തതാണ്. വീണ്ടും ഇത്തരം ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്നത് ദേശീയ തലത്തില്‍ത്തന്നെ ഞെട്ടലുളവാക്കുകയാണ്.ബുധനാഴ്ച രാത്രിയോടെ അഞ്ച് കുട്ടികളും, വ്യാഴാഴ്ച രാത്രിയോടെ നാല് കുട്ടികള്‍ കൂടിയും മരിച്ചതോടെയാണ് വീണ്ടും ജെകെ ലോണ്‍ ആശുപത്രി ദേശീയശ്രദ്ധയിലെത്തിയത്. മരിച്ച എല്ലാ കുട്ടികളും ഒന്ന് മുതല്‍ നാല് വയസ്സ് വരെ പ്രായമുള്ളവരായിരുന്നു. ഇതിന് പിന്നാലെ, വെള്ളിയാഴ്ച രാത്രിയോടെ രണ്ട് കുട്ടികള്‍ കൂടി മരിച്ചതോടെ, രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.എന്നാല്‍ എല്ലാ ശിശുമരണങ്ങളും സ്വാഭാവികമരണങ്ങള്‍ മാത്രമായിരുന്നെന്നും, അണുബാധയടക്കം യാതൊരു തരത്തിലുള്ള അസ്വാഭാവികതയും സംഭവിച്ചിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് സുരേഷ് ദുലാര അവകാശപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close