Breaking NewsCovid UpdatesINDIA

24 മണിക്കൂറിനിടെ രാജ്യത്ത് 6,566 പേര്‍ക്ക് രോഗം, 194 മരണം, ഒരാഴ്ചയ്ക്കുള്ളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,566 പേര്‍ക്ക് കൊവിഡ് ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,58,333 ആയി ഉയര്‍ന്നു. ഇത് തുടര്‍ച്ചയായ ഏഴാമത്തെ ദിവസമാണ് പുതിയ കൊവിഡ് കേസുകളുടെ എണ്ണം ആറായിരത്തിന് മുകളില്‍ എത്തുന്നത്.ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,531 ആയി. അതേസമയം 67,691 പേര്‍ രോഗമുക്തരായത് ആശ്വാസം നല്‍കുന്നുണ്ട്.

രാജ്യത്തെ കൊവിഡ് കേസുകളില്‍ അധികവും മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്.മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത്. 56,948 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചത്. 1,897 പേരാണ് ഇവിടെ മരിച്ചത്.രാജ്യത്ത് രോഗമുക്തി നേടുന്നതിന്റെ നിരക്ക് ഉയരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. രോഗം ബാധിക്കുന്നതില്‍ 42.45 ശതമാനം ആളുകളും രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags
Show More

Related Articles

Back to top button
Close