Breaking NewsCovid UpdatesINDIA

24 മണിക്കൂറിനിടെ 1,993 പുതിയ കേസുകള്‍, 73 മരണം: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 35,000 കടന്നു, മരണം 1,147 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കുറിനിടെ 1,993 പുതിയ കോവിഡ് കേസുകള്‍ കൂടിയാണ് സ്ഥിരീകരിച്ചത്, 73 മരണവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം മുപ്പത്തയ്യായിരം പിന്നിട്ട് 35,043 ആയി. രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത് 1,147 പേരാണ്.

രാജ്യത്ത് ഇതുവരെ 8,889 പേരാണ് രോഗമുക്തായത്. രോഗം ഇരട്ടിക്കുന്നത് നേരത്തെ തിലെ 3.4 ദിവസത്തില്‍ നിന്ന് 11 ദിവസമായി ഉയര്‍ന്നത് ആശ്വാസകരമാണ്. രോഗം ഭേദമാകുന്നവരുടെ ശതമാനവും 13 ല്‍ നിന്ന് 25.36 ആയി. നിലവില്‍ 130 ജില്ലകളാണ് രാജ്യത്ത് ഹോട്ട്സ്പോട്ടുകള്‍/ റെഡ് സോണുകളായി തുടരുന്നത്. 319 ജില്ലകള്‍ ഗ്രീന്‍ സോണുകളാണ്. 284 ജില്ലകള്‍ ഓറഞ്ച് സോണുകളും. വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് പഞ്ചാബിലും മഹാരാഷ്ട്രയിലുമാണ്. തമിഴ്നാട്ടില്‍ 161 കോവിഡ് കേസുകളും സ്ഥിരീകരിച്ചു. ഇതോടെ തമിഴനാട്ടിലെ രോഗ ബാധിതരുടെ എണ്ണം 2,323 ആയി. ഇതുവരെ 27 പേരാണ് തമിഴ്നാട്ടില്‍ മരണപ്പെട്ടത്. മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണം പതിനായിരം കടന്നു. മുംബൈയില്‍ മാത്രം 7,000 പേരാണ് രോഗബാധിതരായിട്ടുള്ളത്. ഇതുവരെ 450 മരണമാണ് മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചരിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close