INDIATrending

24 മണിക്കൂറിനിടെ 55,079 പേര്‍ക്ക് രോഗബാധ, മരണം 779; പതിനാറ് ലക്ഷവും കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികള്‍ അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 55,079 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 16,38,871 ആയി. 779 പേര്‍ കൂടി മരണമടഞ്ഞതോടെ മരണസംഖ്യ 35,747 ആയി. 10,57,806 പേര്‍ ഇതുവരെ രോഗമുക്തരായി. 5,45,318 പേര്‍ ചികിത്സയില്‍ തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് ഇന്നലെ വരെ 1,88,32,970 കൊവിഡ് പരിശോധനകള്‍ നടത്തി. അതില്‍ 6,42,588 എണ്ണം ഇന്നലെ മാത്രമാണ് നടത്തിയതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.
അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 17,476,105 ആയി. 6,76,759 ആളുകള്‍ മരിച്ചു. 10,939,473 ആളുകള്‍ രോഗമുക്തരായപ്പോള്‍, 5,859,873 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. അമേരിക്കയില്‍ 4,634,985 പേര്‍ രോഗബാധിതരായപ്പോള്‍155,285 പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 2,613,789 പേര്‍ കൊവിഡ് ബാധിതരായി. 91,377 പേര്‍ ഇതിനകം മരണമടഞ്ഞു. റഷ്യയില്‍ 834,499 ആളുകളിലേക്ക് കൊറോണ വൈറസ് എത്തി. 13,802 പേര്‍ മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 482,169 ആളുകള്‍ രോഗികളാവുകയും 7,812 പേര്‍ മരണമടയുകയും ചെയ്തു. മെക്സിക്കോ ആണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുന്നിലുള്ള മറ്റൊരു രാജ്യം. ഇവിടെ ഇതിനകം 416,179 പേര്‍ രോഗികളായി. 46,000 പേര്‍ മരണമടഞ്ഞു.

Show More

Related Articles

Back to top button
Close