CULTURALMovies

25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരിയില്‍, പ്രദര്‍ശന സിനിമകളുടെ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) 2021 ഫെബ്രുവരി 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കും. സാംസ്‌കാരിക കാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ലോക സിനിമാ വിഭാഗത്തില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളുണ്ട്. സിനിമ ഫെസ്റ്റിവലിന് എഫ്‌ഐഎ പിഎഫ് അംഗീകാരമുണ്ട്. ഏറ്റവും മികച്ച ലോക സിനിമകളുടെ പ്രദര്‍ശനം കൊണ്ട് ഐഎഫ്എഫ്കെ ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രമേളയാണ്്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ ലോകമെമ്പാടുമുള്ള മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകരും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും പ്രശസ്തരായ സംവിധായകരുടെയും സാന്നിധ്യം മേളയിലുണ്ടാകും. പ്രദര്‍ശനത്തിനായുള്ള ചലച്ചിത്രങ്ങളുടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2019 സെപ്റ്റംബര്‍ 1 മുതല്‍ 2020 ഓഗസ്റ്റ് 31 വരെ നിര്‍മ്മിച്ച ഫീച്ചര്‍ ഫിലിമുകള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. വിശദവിവരങ്ങള്‍ക്ക് www.iffk.in സന്ദര്‍ശിക്കാം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close