2500 രൂപ നല്കിയാല് നോകോവിഡ് സര്‍ട്ടിഫിക്കറ്റ് തയ്യാര്‍

ലക്നൗ|: പണത്തിന് മുകളില്‍ പരുന്തും പറക്കില്ലെന്ന ഒരു ചൊല്ലുണ്ട്. കൊറോണക്കാലത്തും ഇതിന് യാതൊരു മാറ്റവുമില്ല. ഇതിനുള്ള തെളിവാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വരുന്നത്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള ഉത്തര്‍പ്രദേശില്‍ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്കുന്ന സംഘം ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും 2500 രൂപ നല്കിയാല് ഇവിടെ കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ വഴി പ്രചരിച്ച ഒരു വിഡിയോയാണ് ഈ സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവരാന്‍ ഇടയാക്കിയത്. മീററ്റ് ആശുപത്രി കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. ആശുപത്രി ജീവനക്കാരും ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആശുപത്രി ജീവനക്കാരില്‍ ഒരാള്‍ക്ക് 2000 രൂപ നല്‍കുന്നതും സര്‍ട്ടിഫിക്കറ്റ് നല്കുമ്പോള് ബാക്കി 500 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുന്നതുമെല്ലാം വിഡിയോയില്‍ വ്യക്തമായി കാണാന്‍ സാധക്കും. വിഡിയോ വൈറലായതിനുശേഷം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ ഉത്തരവിടുകയും ആശുപത്രിയുടെ ഉടമകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ആശുപത്രിയുടെ ലൈസന്‍സ് ജില്ലാ മജിസ്ട്രേറ്റ് സസ്പെന്‍ഡ് ചെയ്തു. പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഇതുപോലെ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കലക്റ്റര്‍ അറിയിച്ചു.
രാജ്യം വളരെ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നു ജില്ലാ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ഈ സമയത്ത് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ നടപടി തീര്‍ത്തും നിരുത്തരവാദപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.