INDIANEWS

ഡല്‍ഹിയിലും കോവിഡ് പിന്‍മാറുന്നു 24 മണിക്കൂറിനിടെ 26 പുതിയ രോഗികള്‍മാത്രം മരണങ്ങളൊന്നുമില്ല


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്
26 പേര്‍ക്ക് മാത്രം. മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.

നഗരത്തിലെ മൊത്തം കൊറോണ രോഗികളുടെ എണ്ണം ഇതോടെ 14,39,337ആയി. സജീവ രോഗികളുടെ എണ്ണം 327 ആണ്. ആകെ മരണം 25,089 ആണ്. മരണനിരക്ക് 1.74 ശതമാനം. പോസിറ്റിവിറ്റി നിരക്ക് 0.04 ശതമാനമാണെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായി 36 പേര്‍ ആശുപത്രി വിട്ടു. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 14,13, 921 ആയി. കഴിഞ്ഞ ദിവസം മാത്രം 59,653 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 75,734 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം വാക്‌സിന്‍ നല്‍കിയത്. ഇതോടെ വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1,9441,389 ആയി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close