NEWSWORLD

നൈജറിൽ സ്കൂൾ കുട്ടികൾക്ക് ദാരുണാന്ത്യം; ക്ലാസ് മുറിക്ക് തീപിടിച്ച് 26 കുട്ടികൾ വെന്തുമരിച്ചു; മുറി പണിതത് മരവും വൈക്കോലും ഉപയോഗിച്ച്

നിയാമി: നൈജറിൽ സ്കൂളിന് തീപിടിച്ച് കുട്ടികൾക്ക് ദാരുണാന്ത്യം. തലസ്ഥാനമായ നിയാമിയിൽ സമാനമായ ദുരന്തത്തിന് ഏഴ് മാസത്തിന് ശേഷമാണ് ഇപ്പോൾ തെക്കൻ നൈജറിൽ വൈക്കോൽ, മരം എന്നിവ ഉപയോഗിച്ച് പണിത ക്ലാസ് മുറികൾക്ക് തീപിടിച്ച് തിങ്കളാഴ്ച അഞ്ചിനും ആറിനും ഇടയിൽ പ്രായമുള്ള 26 കുട്ടികൾ വെന്തുമരിച്ചു.13 പേർക്ക് പരിക്കേൽക്കുകയും ഇതിൽ നാല് പേർക്ക് ഗുരുതര പൊള്ളലാണെന്നും മാറാഡി സിറ്റി മേയർ ചൈബൗ അബൂബക്കർ പറഞ്ഞു.

ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് നൈജർ. സ്‌കൂൾ കെട്ടിടങ്ങളുടെ കുറവ് പരിഹരിക്കാൻ ആയിരക്കണക്കിന് വൈക്കോലും തടി ഷെഡുകളും ഉപോയിഗിച്ച് ക്ലാസ് മുറികൾ നിർമ്മിക്കുന്നത് ഇവിടെ സാധാരണമാണ്. സൗകര്യങ്ങളുടെ കുറവ് മൂലം കുട്ടികൾ നിലത്തിരുന്നാണ് പഠിക്കുന്നത്. പലപ്പോഴും ഇത്തരം നിർമ്മിതികൾക്ക് തീ പിടിക്കാറുണ്ടെങ്കിലും അപൂർവ്വമാണ് മരണം സംഭവിക്കുന്നത്.

ഏപ്രിലിൽ നിയാമിയിലെ തൊഴിലാളിവർഗ ജില്ലയിൽ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ 20 കുട്ടികൾ വെന്തുമരിച്ചുരുന്നു. ഈ ദാരുണമായ സംഭവം നൈജീരിയൻ ജനതയെ വീണ്ടും ദുഃഖത്തിലാഴ്ത്തുന്നു എന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. മാത്രമല്ല ഇനി മുതൽ രാജ്യത്തുടനീളം വൈക്കോൽ, മരം ക്ലാസ് മുറികൾ നിരോധിക്കുമെന്നും കൂട്ടിച്ചേർത്തു. തടി ഘടനകൾ മാറ്റിസ്ഥാപിക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് ബാസൂം അടുത്തിടെ വാഗ്ദാനം ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close