NEWSWORLD

പടിഞ്ഞാറന്‍ അഫ്ഗാനില്‍ ഭൂചലനം; 5.3 തീവ്രത രേഖപ്പെടുത്തി, 26 മരണം

ഹെറാത്: പടിഞ്ഞാറന്‍ അഫ്ഗാനിൽ ഭൂചലനം. ഭൂചലനത്തിൽ 26 മരണം. തിങ്കളാഴ്ചയാണ് ഭുചലനം അനുഭവപ്പെട്ടത്. ക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണാണ് ആളുകള്‍ മരിച്ചതെന്ന് പ്രവിശ്യാവക്താവ് ബാസ് മുഹമ്മദ് സര്‍വാരി വാര്‍ത്താ ഏജന്‍സിയായ എഎഎഫ്പിയോട് പറഞ്ഞു. റി കൊല്ലപ്പെട്ടവരില്‍ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. മുഖര്‍ ജില്ലയിലും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2015ല്‍ 280 പേര്‍ കൊല്ലപ്പെട്ട ഭൂചലനം അഫ്ഗാനിലുണ്ടായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close