INDIANEWS

ഇക്കൊല്ലം ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ടത് 28 സാധാരണ ജനങ്ങള്‍; കൊലകളെല്ലാം ഭീകരരെ കൊന്നതിന്റെ പ്രതികാരമെന്നും പൊലീസ്


ശ്രീനഗര്‍: ഇക്കൊല്ലം കശ്മീരില്‍ കൊല്ലപ്പെട്ടത് 28 നാട്ടുകാരെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഇയാഴ്ച വന്‍തോതില്‍ അക്രമങ്ങളാണ് ഭീകരരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

ചൊവ്വാഴ്ചയ്ക്ക് ശേഷം നാട്ടുകാരായ ഏഴ് പേരെ ഭീകരര്‍ വകവരുത്തി. ഇത് സ്ഥലത്ത് ഏറെ അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട 28 പേരില്‍ അഞ്ച് പേര്‍ പ്രാദേശിക ഹിന്ദു, സിക്ക് സമുദായങ്ങളില്‍ പെട്ടവരാണ്. രണ്ട് പേര്‍ ജമ്മുകാശ്മീരിന് പുറത്തുള്ള ഹിന്ദു തൊഴിലാളികളാണെന്നും ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ്കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഭീകരരെ പ്രത്യേകിച്ച് അവരുടെ നേതാക്കളെ കൊന്നതിന് പ്രതികാരമായാണ് ഈ കൊലകള്‍ എല്ലാം എന്നും അദ്ദേഹം പറയുന്നു. ഭീകരരെ നശിപ്പിക്കാനും ഭീകരസംഘടനകളെ തകര്‍ക്കാനുമുള്ള ശ്രമങ്ങളും ഇവരില്‍ പ്രതികാരദാഹം വളര്‍ത്തി. ക്രമസമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങളും ഇവരില്‍ പകനിറച്ചു.

ഭീകരര്‍അവരുടെ തന്ത്രങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആയുധമില്ലാത്ത പൊലീസുകാരും നാട്ടുകാരും രാഷ്ട്രീയക്കാരും സ്ത്രീകളടക്കമുള്ള ന്യൂനപക്ഷങ്ങളുമാണ് ഇപ്പോള്‍ അവരുടെ ലക്ഷ്യം. ഈ കൊലപാതകങ്ങളില്‍ അവര്‍ തോക്കുകളാണ് ഉപയോഗിക്കുന്നത്. പുതുതായി സംഘടനയില്‍ ചേരുന്നവരാണ് ഈ കൊലപാതകങ്ങള്‍ നടത്തുന്നത്. ഇതിന് പുറമെ സംഘടനയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരും അധോലോകത്ത് പ്രവര്‍ത്തിക്കുന്നവരും കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്.

കൊലപാതകങ്ങളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. കര്‍ശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചില ഭീകരസംഘടനാ നേതാക്കളെ കിട്ടിയിട്ടുണ്ട്. സുരക്ഷാ സേനകളുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ ആരംഭിച്ചിട്ടുമുണ്ട്. ആരും ഭയക്കേണ്ടെന്നും പൊലീസ് പറയുന്നു. സമാധാനം നിലനിര്‍ത്താനാണ് തങ്ങളുടെ ശ്രമം. സുരക്ഷിതമായ പരിസ്ഥിതി ഒരുക്കാനും തങ്ങള്‍ ശ്രമിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close