INDIANEWS

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് മൂന്നര കോടി; ബിരുദധാരികളായ പെൺകുട്ടികളടക്കം നാലു പേർ അറസ്റ്റിൽ

ഗാസിയാബാദ്: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം പേലീസ് പിടിയിൽ. കൊറോണ കാലത്ത് ജോലി നഷ്ടമായ അഞ്ഞൂറിൽ പരം ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്. മാസങ്ങൾ കൊണ്ട് സംഘം തട്ടിയെടുത്തത് 3.5 കോടി രൂപ.

ഗാസിയാബാദിലിൽ നടന്ന ഈ തട്ടിപ്പിൽ സംഘത്തലവനും, മൗസം വിഹാർ സ്വദേശി അനുജ് ഗാന്ധി, സന, നഗ്മ, ശിവ, റുഖ്‌സർ സ്വദേശി പസൗണ്ട എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 9 മൊബൈൽ, ആളുകളുടെ ഡാറ്റ അടങ്ങിയ ബുക്കുകൾ , എടിഎം കാർഡ്, പാൻ കാർഡ്, ആധാർ കാർഡ് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. സൈബർ സെല്ലും തില മോർ പോലീസും സംയുക്തമായി റെയ്ഡ് നടത്തിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

ആളുകളുടെ ഡാറ്റ ശേഖരിക്കുകയും ഓൺലൈൻ ജോലി വാഗ്ദാനം നൽകി പണം വാങ്ങി തട്ടിപ്പ് നടത്തിയിരുന്ന ഇവർ ഒരാളിൽ നിന്ന് 5000 രൂപയോളം വാങ്ങിയിരുന്നു. ഇത്തരത്തിൽ മാസങ്ങൾ കൊണ്ട് 3.5 കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്. അറസ്റ്റിലായ പെൺകുട്ടികളിൽ 3 പേർ ബിരുദധാരികളാണ്. കഴിഞ്ഞ ആറു മാസമായി സംഘം ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close