INDIANEWS

മുപ്പത് കോടിയുടെ ഹെലികോപ്റ്റർ നാല് കോടിക്ക് വില്പനയ്ക്ക് ; പത്ത് വർഷമായിട്ടും വാങ്ങാൻ ആളെ കിട്ടാതെ ഗതികേടിൽ രാജസ്ഥാൻ സർക്കാർ

ജയ്‌പൂർ : മുപ്പത് കോടിക്ക് വാങ്ങിയ ഹെലികോപ്റ്റർ വാങ്ങാൻ ആളില്ലാത്തതിനാൽ രാജസ്ഥാൻ സർക്കാർ നാല് കോടിക്ക് വില്പനയ്ക്ക് വെച്ചു. 2005 ൽ വാങ്ങിയ ഹെലികോപ്റ്റർ 2011 മുതൽ വിൽക്കാൻ വെച്ചിരിക്കുന്നതാണ്. എന്നാൽ പത്ത് വർഷത്തോളമായിട്ടും ആരും വരാത്തതിനാലാണ് ഇത്രയും വില കുറച്ച് ഇപ്പോൾ വിൽക്കാൻ തീരുമാനിച്ചത്.

2005 ൽ വസുന്ധര രാജെസിന്ധ്യ ആദ്യമായി മുഖ്യ മന്ത്രി ആയിരുന്നപ്പോഴാണ് ഈ അഗസ്റ്റ ഹെലികോപ്റ്റർ വാങ്ങിയത്. 2011 ൽ അശോക് ഗഹലോത്ത്‌ മുഖ്യമന്ത്രിയായിരിക്കെ പറക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാര്‍ മൂലം നിലത്തിറക്കിയതിൽ പിന്നെ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടില്ല. പിന്നീട് വന്ന മുഖ്യമന്ത്രിമാരും താത്പര്യം പ്രകടിപ്പിക്കാത്തതിനാൽ ഇത് ഉപയോഗശൂന്യമായി മാറുകയായിരുന്നു. ഇതിനെ തുടർന്ന് 2011 മുതൽ വിൽക്കാൻ ശ്രമിക്കുന്നതാണ് ഈ ഹെലികോപ്റ്റർ. ഇപ്പോൾ ഇതിന്റെ യന്ത്രഭാഗങ്ങളും മറ്റു സാമഗ്രികളും കണക്കാക്കി പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. 12 തവണ വില്‍ക്കാന്‍ ശ്രമിച്ചിട്ടും നടക്കാതെ പോയ ഹെലികോപ്ടറിന്റെ വില 4.5 കോടിയായി സിവില്‍ വ്യോമയാന മന്ത്രാലയം നിശ്ചയിച്ചിരുന്നു. ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് 30 കോടി രൂപയ്ക്ക് വാങ്ങിയ ഇരട്ട എൻജിനുള്ള ഹെലികോപ്റ്റർ വിഐപികൾക്കായി പ്രത്യേകം സജ്ജീകരിച്ചതാണ്. പതിനൊന്ന് തവണ വില്പനയ്ക് വെച്ചിട്ടും വാങ്ങാൻ ആരും വരാത്തതിനെ തുടർന്ന് ചീഫ് സെക്രട്ടറി നിരഞ്ജൻ ആര്യ വിളിച്ച ഉന്നതതല യോഗത്തിലാണ് നാല് കോടിക്ക് ഹെലികോപ്റ്റർ വില്പനയ്ക് വെക്കാൻ തീരുമാനമായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close