
കൊല്ലം: പളളിത്തോട്ടത്ത് കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ചു. എച്ച്എംസി കോമ്പൗണ്ടിലെ താമസക്കാരൻ രതീഷാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. മൂന്ന് അംഗ സംഘമാണ് ആക്രമണം നടത്തിയത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം രതീഷിന്റെ കൈയിലും നെഞ്ചിലും കുത്തുകയായിരുന്നു. നിലവിളിച്ചു കൊണ്ട് രതീഷ് പുറത്തേക്ക് ഇറങ്ങി വന്നപ്പോഴേക്കും മൂന്നു പേരും ഓടി രക്ഷപ്പെട്ടു.
മൂന്നു യുവാക്കളടങ്ങിയ സംഘം രതീഷിന്റെ വീടിന്റെ പരിസരത്തേക്ക് എത്തുന്നതും സംഘത്തിലെ രണ്ടു പേർ വീടിനുളളിലേക്ക് കത്തിയുമായി കയറുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തെ പറ്റി അന്വേഷണം നടക്കുകയാണെന്ന് പളളിത്തോട്ടം പോലീസ് അറിയിച്ചു. രതീഷിനെ ആക്രമിച്ചത് അയൽവാസിയായ ആളുടെ നിർദ്ദേശപ്രകാരം എത്തിയ ഗുണ്ടകളാണെന്ന് രതീഷിന്റെ കുടുംബം ആരോപിച്ചു