KERALANEWS

എസ്എസ്എൽസി പരീക്ഷയ്ക്കു പോയ കുട്ടിയുടെ വസ്ത്രത്തിൽ തെരുവുനായ് കടിച്ചു വലിച്ചു; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്മക്കും മകൾക്കും പരിക്ക്

ആലുവ: അമ്മ ഓടിച്ച സ്കൂട്ടറിനു പിറകിലിരുന്നു എസ്എസ്എൽസി പരീക്ഷ എഴുതാൻ സ്കൂളിലേക്കു പോയ പെൺകുട്ടിയുടെ വസ്ത്രത്തിൽ തെരുവുനായ് കടിച്ചു വലിച്ചതിനെ തുടർന്നു സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്കാണു സ്കൂട്ടർ മറിഞ്ഞത്. മുപ്പത്തടം കിഴക്കേലാൻ നസീറിന്റെ ഭാര്യ സീനത്ത്, മകൾ ആലുവ സെന്റ് ഫ്രാൻസിസ് സ്കൂൾ വിദ്യാർഥി ഫില ഫാത്തിമ എന്നിവർക്കാണു പരുക്കേറ്റത്.

ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സീനത്തിന്റെ വലതു കയ്യുടെ എല്ലിനു പൊട്ടലുണ്ട്. വായ്ക്കുള്ളിലെ മുറിവിൽ 15 തുന്നിക്കെട്ടു വേണ്ടിവന്നു. ഫിലയുടെ ഇടതു കൈമുട്ടിലാണു പരുക്ക്. പരീക്ഷ മുടങ്ങാതിരിക്കാൻ ഫിലയെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വാർഡ് അംഗം കെ.എൻ. രാജീവിന്റെ നേതൃത്വത്തിൽ സ്കൂളിൽ എത്തിച്ചു.

മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ റോഡിലാണ് അപകടം ഉണ്ടായത്. ഇവിടെ തെരുവുനായ് ശല്യം തുടങ്ങിയിട്ട് ഏറെക്കാലമായി. വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ല. അടുക്കള അവശിഷ്ടങ്ങൾ റോഡിൽ തള്ളുന്നതാണു നായ്ക്കളുടെ ശല്യം വർധിക്കാൻ കാരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close