
ന്യൂഡൽഹി: മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച് യുവതി. ഇന്ന് രാവിലെയാണ് 25 കാരിയായ യുവതി മെട്രോൾ സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽ നിൽക്കുന്നതായി കാണപ്പെട്ടത്. യുവതിയെ കണ്ടതിന് പിന്നാലെ സിഐഎസ്എഫ് ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി താഴേക്ക് ചാടുകയായിരുന്നു. സുരക്ഷാ ക്രമീകരങ്ങൾ സിഐഎസ്എഫ് പ്രവർത്തകർ താഴെ ഒരുക്കിയിരുന്നു, മുകളിൽ നിന്ന് ചാടിയ യുവതി സുരക്ഷാ വലയുടെ ഉള്ളിലേക്കാണ് വീണത്. നിസാര പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു.
“ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ പെൺകുട്ടിയെ ശ്രദ്ധിക്കുകയും രാവിലെ 7.30 ഓടെ മറ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ മുകളിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചുവെങ്കിലും ശ്രമങ്ങൾ പാളിപ്പോയി. മാരകമായ വീഴ്ച തടയാൻ ഞങ്ങൾ ഉദ്യോഗസ്ഥരെ താഴത്തെ നിലയിലേക്ക് അയച്ചു … അവർ കട്ടിയുള്ള ഒരു പുതപ്പ് കൊണ്ടുവന്നു. ചാടിയപ്പോൾ പെൺകുട്ടി വീണത് പുതപ്പിലേക്കാണുമെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.