രുചികരമായ ബീഫ് സ്റ്റൂ

റ്റോഷ്മ ബിജു വർഗീസ്
ബീഫ് ഉപയോഗിച്ചുള്ള വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമുള്ളതാണ്. ഈ ഈസ്റ്ററിന് വളരെ രുചികരമായ ബീഫ് സ്റ്റൂ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങൾ
മൈദ – ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്
കുരുമുളകു പൊടി- ഒരു ടേബിൾ സ്പൂൺ
ബീഫ് – അര കിലോ (കനം കുറച്ച് ചതുര കഷ്ണങ്ങളാക്കി മുറിച്ചത്)
റിഫൈൻഡ് ഓയിൽ – രണ്ട് ടേബിൾ സ്പൂൺ
ഉരുളക്കിഴങ്ങ് – രണ്ടെണ്ണം
തക്കാളി – രണ്ടെണ്ണം (ചെറിയ ചതുര കഷ്ണങ്ങളാക്കിയത്) ക്യാരറ്റ് – ഒരെണ്ണം
പച്ചമുളക് കീറിയത് – മൂന്നെണ്ണം
വിനാഗിരി – ഒരു ടേബിൾ സ്പൂൺ
വെള്ളം – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
മൈദ, ഉപ്പ്, കുരുമുളകുപൊടി ഇവ യോജിപ്പിച്ച് വയ്ക്കുക. ബീഫ് കഷ്ണങ്ങൾ ഈ പൊടിയിലിട്ട് ഉരുട്ടി എടുക്കുക. പ്രഷർ കുക്കറിൽ പകുതി റിഫൈൻഡ് ഓയിൽ ഒഴിച്ച് ഇറച്ചി കഷ്ണങ്ങൾ ബ്രൗൺ നിറമാകുന്നതുവരെ മൊരിച്ചെടുത്ത് മാറ്റി വെയ്ക്കുക. ബാക്കിയുള്ള എണ്ണ കുക്കറിലൊഴിച്ച് ഉരുളക്കിഴങ്ങ്, തക്കാളി, ക്യാരറ്റ്, പച്ചമുളക് ഇവയിട്ട് വഴറ്റുക. ഇനി ബീഫ് കഷ്ണങ്ങളും വെള്ളവും വിനാഗിരിയും ഉപ്പും ചേർത്ത് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കാം.