
പഴയങ്ങാടി: ഏഴുവയസ്സുള്ള രണ്ടുപെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പഴം വില്പ്പനക്കാരന് അറസ്റ്റില്‍. ഗുഡ്സ് ഓട്ടോയില്‍ പഴം വില്‍പ്പന നടത്തുന്ന തളിപ്പറമ്പ് ഞാറ്റുവയലിലെ കുറ്റ്യേരി അഷ്റഫിനെ (48) പഴയങ്ങാടി എസ്.ഐ. പി.ജെ. ജിമ്മി അറസ്റ്റുചെയ്തു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. 2019-ല്‍ ഇയാള്‍ക്കെതിരേ സമാന കേസുണ്ടായതായി പോലീസ് പറഞ്ഞു.